ബഹ്‌റൈന്‍ 'മനുഷ്യജാലിക'; അലവി കുട്ടി ഹുദവി മുംപറമ്പ് പങ്കെടുക്കും
Jan 23, 2012, 09:30 IST
മനാമ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലുമായി 36 കേന്ദ്രങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന 'മനുഷ്യജാലിക' ജനുവരി 27 ന് വെള്ളിയാഴ്ച ബഹ്‌റൈനിലെ കര്‍ണ്ണാടക ക്ലബ്ബില്‍ നടക്കും.
'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ വര്‍ഷം തോറും മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു നടന്നു വരുന്ന മനുഷ്യജാലികയില്‍ ഈ വര്‍ഷം ബഹ്‌റൈനിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്കൊപ്പം പ്രമുഖ പണ്ഡിതനും വാഗ്മിയും ദുബൈ ഇസ്‌ലാമിക് സെന്റര്‍ റിസോഴ്‌സ് പേഴ്‌സണുമായ ഉസ്താദ് അലവി കുട്ടി ഹുദവി മും പറമ്പ് പങ്കെടുക്കും. 26ന് വ്യാഴാഴ്്ച രാത്രി 8.30ന് ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന അലവികുട്ടി ഹുദവിക്ക് സമസ്ത കേരള സുന്നി ജമാഅത്തും ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫും സ്വീകരണം നല്‍കും. പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് നേതാക്കള്‍ അറിയിച്ചു.
Keywords: Manushya Jalika, SKSSF, Bahrain, Gulf