city-gold-ad-for-blogger

Siddique's murder case | സിദ്ദീഖിന്റെ കൊലപാതകം: നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് കൊടുത്തയച്ചത് 40 ലക്ഷത്തിന്റെ ഡോളര്‍; സിദ്ദീഖിന്റെ കയ്യില്‍ പണം കൈമാറിയെത്തിയത് നാല് പേര്‍ക്ക് ശേഷം

മഞ്ചേശ്വരം: (www.kasargodvartha.com) പ്രവാസിയും പൈവളിഗെ മുഗു സ്വദേശിയുമായ അബൂബകര്‍ സിദ്ദീഖിന്റെ(32) കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് കൊടുത്തയച്ചത് 40 ലക്ഷത്തിന്റെ ഡോളറെന്നാണ് റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. സിദ്ദീഖിന്റെ കയ്യില്‍ ഡോളര്‍ കൈമാറിയെത്തിയത് നാല് പേര്‍ക്ക് ശേഷമാണ്. ഡോളര്‍ ഇടപാടിന്റെ വിശദമായ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്.
                      
Siddique's murder case | സിദ്ദീഖിന്റെ കൊലപാതകം: നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് കൊടുത്തയച്ചത് 40 ലക്ഷത്തിന്റെ ഡോളര്‍; സിദ്ദീഖിന്റെ കയ്യില്‍ പണം കൈമാറിയെത്തിയത് നാല് പേര്‍ക്ക് ശേഷം

കുഞ്ചത്തൂര്‍ സ്വദേശി ഡോളര്‍ ആദ്യം കൊടുത്തുവിട്ടത് മറ്റൊരാള്‍ക്കാണ്. അയാള്‍ ബൈകില്‍ എയര്‍പോര്‍ടില്‍ പോകുന്നവര്‍ക്കെത്തിച്ചു. ഇതിന് ശേഷം മറ്റൊരാളാണ് വിമാനത്തില്‍ ഡോളര്‍ കടത്തിയത്. ദുബൈ എയര്‍പോര്‍ടില്‍ വെച്ചാണ് സിദ്ദീഖിന്റെ കയ്യില്‍ ഡോളറിന്റെ കെട്ട്‌ എത്തിയത്.

സിദ്ദീഖാണ് ഉടമസ്ഥന് പിന്നീട് ഡോളര്‍ കൈമാറിയത്. അപ്പോഴാണ് ഡോളറിന് പകരം വൈറ്റ് പേപര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ കള്ളക്കടത്ത് സംഘം സിദ്ദീഖിനെതിരെ തിരിയുകയായിരുന്നു. ഇതിന്റെ പേരിലാണ് യുവാവിനെ തട്ടിക്കൊണ്ട്‌പോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്.

Keywords:  News, Top-Headlines, Murder-case, Youth, Kasaragod, Gulf, Manjeshwaram, Police, Kerala, Cash, Police, Investigation, Bike, Crime, Vehicle, Dubai, Siddique's murder case: More details out.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia