സഊദി അറേബ്യയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ ബാര്‍കോഡ് സ്‌കാനിങ് നിര്‍ബന്ധമാക്കുന്നു
റിയാദ്: (www.kasargodvartha.com 29.12.2021) സഊദി അറേബ്യയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ ബാര്‍കോഡ് സ്‌കാനിങ് നിര്‍ബന്ധമാക്കുന്നു. ഷോപിങ്ങിന് എത്തുന്നവര്‍ തങ്ങളുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന 'തവകല്‍നാ' ആപ് (Tawakkalna application) ഉപയോഗിച്ച് ഈ കോഡ് സ്‌കാന്‍ ചെയ്തുവേണം ഇനി അകത്ത് പ്രവേശിക്കാന്‍.
എന്നാല്‍ ഭക്ഷ്യവില്‍പന കടകള്‍, ലോന്‍ഡ്രികള്‍, ബാര്‍ബര്‍ ഷോപുകള്‍, തയ്യല്‍ കടകള്‍ എന്നിവയ്ക്ക് ഈ നിയമം ബാധകമല്ല. ഈ സ്ഥാപനങ്ങളില്‍ വരുന്നവര്‍ അകത്ത് പ്രവേശിക്കാന്‍ തവകല്‍ന ആപിലെ ആരോഗ്യസ്ഥിതി കാണിക്കണം.
പുതിയ സംവിധാനത്തിനായി വാണിജ്യ സ്ഥാപനങ്ങള്‍ പ്രവേശന കവാടങ്ങളില്‍ ആരോഗ്യനില പരിശോധിക്കുന്നതിനുള്ള പെര്‍മിറ്റ് കോഡ് സ്ഥാപിക്കണം. വാണിജ്യ കേന്ദ്രങ്ങളിലും വ്യാപാര സമുച്ചയങ്ങളിലും പ്രവേശിക്കുന്നതിന് മുമ്പ് വാക്‌സിന്‍ അവസ്ഥ പരിശോധിക്കാന്‍ തവകല്‍ന ആപ്ലികേഷന്‍ വഴി ഉപഭോക്താവ് ബാര്‍കോഡ് സ്‌കാന്‍ ചെയ്യണം. ഷോപിങ്ങിനെത്തുന്നവര്‍ മാളുകളിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ബാര്‍കോഡ് സ്‌കാന്‍ ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ജീവനക്കാരെയും നിയമിക്കണം.
Keywords: News, World, Gulf, Saudi Arabia, Top-Headlines, Riyadh, Shop, Technology, Shoppers in Saudi Arabia required to scan COVID-19 app before entering malls