എ.പി.ഉമ്മറിന് ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡ്
Jan 20, 2013, 18:38 IST
അബുദാബി: കാസര്‍കോട് ജില്ലയിലെ സാമൂഹ്യ-രാഷ്ട്രീയ-വിദ്യാഭ്യാസ രംഗങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍ക്ക് അബുദാബി കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഏര്‍പെടുത്തിയ ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡിന് യു.എ.ഇ-കെ.എം.സി.സി മുന്‍ സെക്രട്ടറിയും ജില്ലാ പ്രവാസി ലീഗ് പ്രസിഡന്റുമായ എ.പി.ഉമ്മറിനെ തിരഞ്ഞെടുത്തു. അവാര്‍ഡ് മാര്‍ച്ച് ആദ്യ വാരത്തില്‍ കാഞ്ഞങ്ങാട്ട് നടക്കുന്ന പൊതു പരിപാടിയില്‍ സമ്മാനിക്കും.
പരിപാടിയുടെ നടത്തിപ്പിന് മുസ്ലിം ലീഗ് നേതാവ് മെട്രോ മുഹമ്മദ് ഹാജി ചെയര്‍മാനും, ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ. ഹമീദ് ഹാജി ജനറല്‍ കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന യോഗം മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സി. എച്. അഷ്‌റഫ് കൊത്തിക്കാലിന്റെ അധ്യക്ഷതയില്‍ ജില്ല കെ.എം.സി.സി സെക്രട്ടറി മണ്ടിയന്‍ അബ്ദുല്‍ റഹിമാന്‍ ഉദ് ഘാടനം ചെയ്തു. അബ്ദുല്‍ റഹിമാന്‍ ചേക്കു ഹാജി, ഷാഫി സിയാറത്തിങ്കര, ഖാലിദ് അറബിക്കാടത്ത്, നസീര്‍ കമ്മാടം, കെ.കെ.സുബൈര്‍, ബി.എം.കുഞ്ഞബ്ദുല്ല, സി.എച്.ഹനീഫ, മഹമൂദ്, മൊയ്തീന്‍ ബല്ല തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി. കുഞ്ഞബ്ദുല്ല സ്വാഗതവും, സെക്രട്ടറി റാഷിദ് ഏടത്തോട് നന്ദിയും പറഞ്ഞു.

Keywords: A.P.Ummer, Shihab Thangal, Smaraka, Award, Abudhabi, KMCC, Kanhangad, Gulf, Malayalam news