city-gold-ad-for-blogger

യുഎഇ ധനമന്ത്രിയും ദുബൈ ഉപ ഭരണാധികാരിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു; 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു

ദുബൈ: (www.kvartha.com 24.03.2021) യുഎഇ ധനമന്ത്രിയും ദുബൈ ഉപ ഭരണാധികാരിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം (75) അന്തരിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്.

യുഎഇ ധനമന്ത്രിയും ദുബൈ ഉപ ഭരണാധികാരിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു; 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു
ഷെയ്ഖ് മുഹമ്മദാണു വിയോഗ വാര്‍ത്ത ബുധനാഴ്ച രാവിലെ ലോകത്തെ അറിയിച്ചത്. 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അനുശോചന സൂചകമായി ദുബൈയില്‍ ദേശീയ പതാക പാതി താഴ്ത്തിക്കെട്ടും. ഗവ. വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച മഗ് രിബ്(സായാഹ്നം) നമസ്‌കാരത്തിനു ശേഷം പള്ളിയില്‍ പ്രത്യേക പ്രാര്‍ഥന നടക്കും. കോവിഡ്19 വ്യാപനം പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ക്കു മാത്രമേ പങ്കെടുക്കാനാകൂ.

കുറച്ചു മാസങ്ങളായി അസുഖ ബാധിതനായിരുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. സഹോദരന് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും മാര്‍ച്ച് ഒമ്പതിന് അദ്ദേഹം അറിയിച്ചിരുന്നു. 1971 ഡിസംബര്‍ ഒമ്പതിന് ആദ്യ യുഎഇ മന്ത്രിസഭ മുതല്‍ ഷെയ്ഖ് ഹംദാനാണ് ധനകാര്യമന്ത്രി. രാജ്യത്തിന്റെ വികസനത്തിന് അദ്ദേഹം വളരെ ബൃഹത്തായ സംഭാവനകള്‍ നല്‍കി.

Keywords: Sheikh Hamdan, Deputy Ruler of Dubai and Minister of Finance passes away, Top-Headlines, Dubai, News, Obituary, Dead, Gulf, World.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia