city-gold-ad-for-blogger
Aster MIMS 10/10/2023

Woman Injured | രണ്ടാം നിലയില്‍ നിന്ന് വീണ് പ്രവാസി വനിതയ്ക്ക് പരിക്ക്; കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചത് പിടിക്കപ്പെട്ടപ്പോള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയതാണെന്ന് പൊലീസ്

ശാര്‍ജ: (www.kasargodvartha.com) കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് പ്രവാസി വനിതയ്ക്ക് പരിക്ക്. ശാര്‍ജ അല്‍ നഹ്ദയിലാണ് സംഭവം ഉണ്ടായത്. കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചത് പിടിക്കപ്പെട്ടപ്പോള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയതാണെന്ന് പൊലീസ് പറഞ്ഞു.

മോഷ്ടിച്ച സാധനങ്ങള്‍ ഒളിപ്പിച്ച ശേഷം കടയില്‍ നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങുമ്പോഴാണ് അറബ് യുവതി പിടിക്കപ്പെട്ടത്. ഡിസ്‌കൗണ്ട് ഗിഫ്റ്റ് മാര്‍കറ്റില്‍ നിന്ന് 20ദിര്‍ഹം വില വരുന്ന ഹെഡ്ഫോണും സ്മാര്‍ട് വാചുമാണ് യുവതി മോഷ്ടിച്ചതെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. രണ്ടാം നിലയിലെ മുറിയില്‍ നിന്നും പുറത്തേക്കോടിയ സ്ത്രീ ബാല്‍കണി വഴി താഴേക്ക് ചാടുകയായിരുന്നു.

Woman Injured | രണ്ടാം നിലയില്‍ നിന്ന് വീണ് പ്രവാസി വനിതയ്ക്ക് പരിക്ക്; കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചത് പിടിക്കപ്പെട്ടപ്പോള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയതാണെന്ന് പൊലീസ്

തുടര്‍ന്ന് കെട്ടിടത്തിന് താഴെ ഉണ്ടായിരുന്ന, മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന വീപ്പയ്ക്ക് മുകളിലേക്കാണ് യുവതി ചെന്നുവീണത്. വിവരമറിഞ്ഞ് പൊലീസ് പട്രോള്‍ സംഘം ഉടന്‍ സ്ഥലത്തെത്തി. യുവതിയുടെ ശരീരത്തില്‍ ഒടിവുകളുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും ഇവര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണെന്നും റിപോര്‍ടുകള്‍ പറയുന്നു.  

Keywords: Sharjah, news, Gulf, World, Top-Headlines, Woman, Police, hospital, Injured, Sharjah: Woman caught shoplifting at gift market jumps from balcony, suffers fractures.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia