ശാര്‍ജയില്‍ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് അപകടം; 1 മരണം, 2 പേര്‍ക്ക് പരിക്ക്
ശാര്‍ജ: (www.kasargodvartha.com 28.05.2021) ശാര്‍ജയില്‍ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു ഏഷ്യക്കാരന്‍ മരിച്ചു. രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ശാര്‍ജയിലെ ജമാല്‍ അബ്ദുല്‍ നാസര്‍ സ്ട്രീറ്റില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. 22 നിലകളുള്ള പാര്‍പ്പിട കെട്ടിടത്തിലെ എയര്‍ കണ്ടീഷണര്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ഒരാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വിവരമറിഞ്ഞ് എത്തിയ പൊലീസ് പരിക്കേറ്റവരെ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. അപകടസാധ്യത ഒഴിവാക്കാന്‍ കെട്ടിടത്തിലെ 50ഓളം അപാര്‍ട്‌മെന്റുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഫോറന്‍സിക് വിദഗ്ധരും സിവില്‍ ഡിഫന്‍സ് സംഘവും പൊലീസ് പട്രോള്‍ സംഘവും അപകടം നടന്ന സ്ഥലത്ത് എത്തിയിരുന്നു.
Keywords: Sharjah, News, Gulf, World, Top-Headlines, Death, Injured, Police, Hospital, Sharjah: One died, two injured as AC unit explodes