ഷാര്‍ജ കെ.എം.സി.സി. മസാന്ത സര്‍ഗ സദസ് ഉദ്ഘാടനം 16ന്
May 14, 2013, 11:45 IST
ഷാര്‍ജ: ഷാര്‍ജ കെ.എം.സി.സി. യുടെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും സര്‍ഗ സദസ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഉദ്ഘാടനം മെയ് 16ന് രാത്രി ഒമ്പത് മണിക്ക് ഷാര്‍ജ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടക്കും.
പ്രവാസികളിലെ സര്‍ഗ വാസനകളെ പ്രോത്സാഹിപ്പിക്കാനും കഴിവുള്ളവരെ കണ്ടെത്തി പ്രത്യേക പരിശീലനം കൊണ്ട് അവരുടെ കലാവാസനകളെ പരിപോഷിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത് ഷാര്‍ജ കെ.എം.സി.സി. കലാ സാഹിത്യ വേദിയാണ്.
ഇതു സംബന്ധിച്ച് കെ.എം.സി.സി. ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ സൈദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഷാര്‍ജ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി സഹദ് പുറക്കാട് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍
ഫൈസല്‍ രാമത്ത് പരിപാടിയെ കുറിച്ച് വിശദീകരിച്ചു. നിസാര്‍ വെള്ളികുളങ്ങര, ബാവ തോട്ടത്തില്‍, നസീര്‍ കുനിയില്‍, ഷാഫി തച്ചങ്ങാട്, ബഷീര്‍ കൊയ്യം, എം.കെ. അഷറഫ്, മുജീബ് തൃക്കണാപുരം, മുസ്തഫ തിരൂര്‍, ഷാജഹാന്‍ കടുവയില്‍, ഫൈസല്‍ ഈങ്ങോളി, കാസിം ഈനോളി എന്നിവര്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0557498865.

Keywords: Sharjah, KMCC, Inauguration, Monthly programme, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News