ഷാര്‍ജ കെ.എം.സി.സി മാപ്പിളപ്പാട്ട് മത്സരം: സജിന ഷിഹാബിന് ഒന്നാം സ്ഥാനം
Oct 9, 2013, 09:30 IST
ഷാര്‍ജ: ഷാര്‍ജ കെ.എം.സി.സി കലാ സാഹിത്യ വേദി സംഘടിപ്പിച്ച ജന പങ്കാളിത്വം കൊണ്ട് സമ്പന്നമായ യു.എ.ഇ തല മാപ്പിളപ്പാട്ട് ആലാപന മത്സരത്തില്‍ ഒന്നാം സമ്മാനമായ ഗോള്‍ഡ് മെഡല്‍ അജ്മാന്‍ നിവാസി സജിന ഷിഹാബ് തൃശൂരിന്. രണ്ടാം സമ്മാനം ഫാത്വിമ ജലീല്‍ തൃശൂരും മൂന്നാം സ്ഥാനം ഷാര്‍ജയിലെ ജലീല്‍ പയോളിയും കരസ്ഥമാക്കി.
നാലാം സമ്മാനത്തിന് അര്‍ഹയായത് റാസല്‍ഖൈമയിലെ നസ്രാന നസീര്‍ ആണ്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മിനി ഹാളില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ 50 മത്സരാര്‍ഥികള്‍ പങ്കെടുത്തു. യുവര്‍ ചോയ്‌സ് റൗണ്ട്, ട്രഡീഷണല്‍ റൗണ്ട് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.
രണ്ടാം സമ്മാനം പാന്‍ ഗള്‍ഫ് ഫര്‍ണിച്ചര്‍ ഗ്രൂപ്പും മൂന്നാം സ്ഥാനത്തിനുള്ള ക്യാഷ് പ്രൈസ് ടെക്‌സാസ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയും സ്‌പോണ്‍സര്‍ ചെയ്തു. ഒന്നാം സമ്മാനം കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരിയും രണ്ടാം സമ്മാനമായ ക്യാഷ് പ്രൈസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സഹദ് പുറക്കാടും മൂന്നാം സമ്മാനം കലാ സഹിത്യ വേദി ചെയര്‍മാന്‍ സൈദ് മുഹമ്മദ് കാഞ്ഞിയൂരും നാലാം സമ്മാനം കണ്‍വീനര്‍ ഫൈസല്‍ രാമത്തും സമ്മാനിച്ചു.
മാപ്പിളപ്പാട്ട് ആലാപനത്തില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ഥികളേയും നെസ്‌റ്റോ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത പ്രോത്സാഹന സമ്മാനം നല്‍കി. പ്രോത്സാഹന സമ്മാനം നെസ്‌റ്റോ ഗ്രൂപ്പ് പ്രതിനിധി ജൈസല്‍ ഷിഫാന്‍, ടെക്‌സാസ് മാനേജ്‌മെന്റ് പ്രതിനിധി റഹീം പട്ടോളി, പാന്‍ ഗള്‍ഫ് എം.ഡി ബഷീര്‍, മലബാര്‍ ജ്വല്ലറി മാനേജര്‍ ബഷീര്‍, ഹംസ ഇരിക്കൂര്‍ എന്നിവരും സംസ്ഥാന ഭാരവാഹികളായ ഷാഫി ആലംകോട്, മഹമൂദ് അലവി, യാസീന്‍ വെട്ടം എന്നിവരും സമ്മാനിച്ചു.
മത്സരത്തോടനുബന്ധിച്ച് സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ ചടങ്ങും സംഘടിപ്പിച്ചു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു. കലാവേദി ചെയര്‍മാന്‍ സൈദ് മുഹമ്മദ് കാഞ്ഞിയൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി സഹദ് പുറക്കാട് സി.ച്ച് അനുസ്മരണ പ്രഭാഷണം നടത്തി.
ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ അമീര്‍ ബേക്കല്‍ സംസാരിച്ചു. ദര്‍ശന ചാനലിനെ പ്രതിനിധീകരിച്ച് ഷജീര്‍, ജാദിര്‍ എന്നിവര്‍ സംബന്ധിച്ചു. കണ്‍വീനര്‍ ഫൈസല്‍ രാമത്ത് സ്വാഗതവും ബാവ തോട്ടത്തില്‍ നന്ദിയും പറഞ്ഞു.
മത്സര പരിപാടി മുഴുവനായും ദര്‍ശന ടി.വി സംപ്രേക്ഷണം ചെയ്യും. കൂടാതെ ''കടല്‍ കടന്നു വന്ന സംഗീതം'' എന്ന എപ്പിസോഡിലേക്ക് ഏറ്റവും നന്നായി പാടിയ 20 മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തു. ഇവര്‍ക്ക് തങ്ങളുടെ ഇഷ്ടഗാനം ആലപിക്കാനും പാട്ടു ജീവതത്തിലെ നാള്‍വഴികളെ കുറിച്ച് പ്രേക്ഷകരോട് വിവരിക്കാനും ''ദര്‍ശന'' അവസരം ഒരുക്കും.
ആകാശവാണി ആര്‍ട്ടിസ്റ്റും ഗായകനുമായ അബ്ദുര്‍ റഹ് മാന്‍ കോട്ടക്കല്‍, പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് ഷുക്കൂര്‍ ഉടുമ്പന്തല, യു.എ.ഇയിലെ മാപ്പിളപ്പാട്ട് രംഗത്ത് നിരവധി സംഭാവനകള്‍ അര്‍പിച്ച അഷ്‌റഫ് പുളിക്കല്‍ എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു.
കലാ സാഹിത്യ വേദി പ്രവര്‍ത്തകരായ നിയാസ് പയോളി, സുബൈര്‍ വലകെട്ട്, അമീര്‍അലി, നസീര്‍ കുനിയില്‍, ബഷീര്‍ കൊയ്യം, ഷിഹാബ്, മുസ്തഫ തിരൂര്‍, ഹസന്‍ ബാവ കൈപ്പുറം, മുസ്തഫ പൂക്കാട്, സുലൈമാന്‍ ഫൈസി, മുജീബ് തൃക്കണ്ണാപുരം, സലീം ബാരിക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords : Sharjah, Gulf, Mappilapatt, Contest, Sajina Shihab, Winner, KMCC, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
നാലാം സമ്മാനത്തിന് അര്‍ഹയായത് റാസല്‍ഖൈമയിലെ നസ്രാന നസീര്‍ ആണ്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മിനി ഹാളില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ 50 മത്സരാര്‍ഥികള്‍ പങ്കെടുത്തു. യുവര്‍ ചോയ്‌സ് റൗണ്ട്, ട്രഡീഷണല്‍ റൗണ്ട് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.
Sajna Shihab1st prize |
മാപ്പിളപ്പാട്ട് ആലാപനത്തില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ഥികളേയും നെസ്‌റ്റോ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത പ്രോത്സാഹന സമ്മാനം നല്‍കി. പ്രോത്സാഹന സമ്മാനം നെസ്‌റ്റോ ഗ്രൂപ്പ് പ്രതിനിധി ജൈസല്‍ ഷിഫാന്‍, ടെക്‌സാസ് മാനേജ്‌മെന്റ് പ്രതിനിധി റഹീം പട്ടോളി, പാന്‍ ഗള്‍ഫ് എം.ഡി ബഷീര്‍, മലബാര്‍ ജ്വല്ലറി മാനേജര്‍ ബഷീര്‍, ഹംസ ഇരിക്കൂര്‍ എന്നിവരും സംസ്ഥാന ഭാരവാഹികളായ ഷാഫി ആലംകോട്, മഹമൂദ് അലവി, യാസീന്‍ വെട്ടം എന്നിവരും സമ്മാനിച്ചു.
മത്സരത്തോടനുബന്ധിച്ച് സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ ചടങ്ങും സംഘടിപ്പിച്ചു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു. കലാവേദി ചെയര്‍മാന്‍ സൈദ് മുഹമ്മദ് കാഞ്ഞിയൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി സഹദ് പുറക്കാട് സി.ച്ച് അനുസ്മരണ പ്രഭാഷണം നടത്തി.
ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ അമീര്‍ ബേക്കല്‍ സംസാരിച്ചു. ദര്‍ശന ചാനലിനെ പ്രതിനിധീകരിച്ച് ഷജീര്‍, ജാദിര്‍ എന്നിവര്‍ സംബന്ധിച്ചു. കണ്‍വീനര്‍ ഫൈസല്‍ രാമത്ത് സ്വാഗതവും ബാവ തോട്ടത്തില്‍ നന്ദിയും പറഞ്ഞു.
മത്സര പരിപാടി മുഴുവനായും ദര്‍ശന ടി.വി സംപ്രേക്ഷണം ചെയ്യും. കൂടാതെ ''കടല്‍ കടന്നു വന്ന സംഗീതം'' എന്ന എപ്പിസോഡിലേക്ക് ഏറ്റവും നന്നായി പാടിയ 20 മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തു. ഇവര്‍ക്ക് തങ്ങളുടെ ഇഷ്ടഗാനം ആലപിക്കാനും പാട്ടു ജീവതത്തിലെ നാള്‍വഴികളെ കുറിച്ച് പ്രേക്ഷകരോട് വിവരിക്കാനും ''ദര്‍ശന'' അവസരം ഒരുക്കും.
ആകാശവാണി ആര്‍ട്ടിസ്റ്റും ഗായകനുമായ അബ്ദുര്‍ റഹ് മാന്‍ കോട്ടക്കല്‍, പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് ഷുക്കൂര്‍ ഉടുമ്പന്തല, യു.എ.ഇയിലെ മാപ്പിളപ്പാട്ട് രംഗത്ത് നിരവധി സംഭാവനകള്‍ അര്‍പിച്ച അഷ്‌റഫ് പുളിക്കല്‍ എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു.
കലാ സാഹിത്യ വേദി പ്രവര്‍ത്തകരായ നിയാസ് പയോളി, സുബൈര്‍ വലകെട്ട്, അമീര്‍അലി, നസീര്‍ കുനിയില്‍, ബഷീര്‍ കൊയ്യം, ഷിഹാബ്, മുസ്തഫ തിരൂര്‍, ഹസന്‍ ബാവ കൈപ്പുറം, മുസ്തഫ പൂക്കാട്, സുലൈമാന്‍ ഫൈസി, മുജീബ് തൃക്കണ്ണാപുരം, സലീം ബാരിക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.
Fathima Jaleel 2nd prize |
Jaleel Payoli 3rd prize |
Nasrana Nazeer 4th prize |