city-gold-ad-for-blogger

ഷാര്‍ജ കെഎംസിസി കാസര്‍കോട് മണ്ഡലം: മാഹിന്‍ ബാത്തിഷ പ്രസിഡണ്ട്, ശരീഫ് പൈക്ക സെക്രട്ടറി, ഫസല്‍ പുത്തൂര്‍ ട്രഷറര്‍

ഷാര്‍ജ: (www.kasargodvartha.com 21/04/2015) പ്രവാസ ജീവിതത്തിന്റെ പ്രയാസങ്ങള്‍ക്കിടയിലും പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ വേണ്ടി മുന്നിട്ടിറങ്ങുന്ന കെ.എം.സി.സിയുടെ പ്രവര്‍ത്തനം വളരെ ശ്‌ളാഘനീയമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി പറഞ്ഞു. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുളള ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പ്രഥമ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡണ്ട് മാഹിന്‍ ബാത്തിഷ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ശരീഫ് പൈക്ക റിപോര്‍ട്ട് അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസര്‍ സിബി. കരീം നിയന്ത്രിച്ചു. കെ.എം.സി.സി കേന്ദ്ര വൈസ് പ്രസിഡണ്ട് നിസാര്‍ തളങ്കര, സലാം ഹാജി, ഖാദര്‍ കുന്നില്‍, ചേരൂര്‍ അബ്ദുല്‍ ഖാദര്‍ മൗലവി, ശാഫി തച്ചങ്ങാട്, സക്കീര്‍ കുമ്പള, പ്രൊഫ. മുഹമ്മദ്കുഞ്ഞി, ഇ.ആര്‍ മുഹമ്മദ്കുഞ്ഞി പ്രസംഗിച്ചു. ശരീഫ് പൈക്ക  സ്വാഗതവും പി.എസ് ഫസല്‍ പുത്തൂര്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: പ്രസിഡണ്ട്: മാഹിന്‍ ബാത്തിഷ. വൈസ് പ്രസിഡണ്ടുമാര്‍: മഹ് മൂദ് എരിയാല്‍, സുബൈര്‍ പള്ളിക്കാല്‍, അഷ്‌റഫ് പാണലം, ഹസൈനാര്‍ കുളങ്കര. ജന. സെക്രട്ടറി: ശരീഫ് പൈക്ക. ജോ. സെക്രട്ടറിമാര്‍: റിയാസ് ചെര്‍ക്കള, സി.എ ഖാദര്‍ കാറഡുക്ക, ജലീല്‍ കടവത്ത്, മുസ്തഫ ആദൂര്‍. ട്രഷറര്‍: പി.എസ് ഫസല്‍ പുത്തൂര്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഷാര്‍ജ കെഎംസിസി കാസര്‍കോട് മണ്ഡലം: മാഹിന്‍ ബാത്തിഷ പ്രസിഡണ്ട്, ശരീഫ് പൈക്ക സെക്രട്ടറി, ഫസല്‍ പുത്തൂര്‍ ട്രഷറര്‍

Keywords : KMCC, Kasaragod, Gulf, Sharjah, Committee, Office- Bearers, Mahin Bathisha, Shareef Paika, Fazal Puthur. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia