city-gold-ad-for-blogger

ഷാര്‍ജ KMCC കാസര്‍കോട് ജില്ലാ കമ്മിറ്റി ഫിത്വര്‍ സകാത്തായി 35,000 കിലോ അരി വിതരണം ചെയ്തു

ഷാര്‍ജ: (www.kasargodvartha.com 31.07.2014) ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഫിത്വര്‍ സകാത്ത് വിഹിതമായി 35,000 കിലോ ഗ്രാം അരി സ്വരൂപിച് ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും മറ്റു കഷ്ടപെടുന്നവര്‍ക്കും വിതരണം ചെയ്തു. ഇത് മൂന്നാം തവണയാണ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഈദുല്‍ ഫിത്വര്‍ രാത്രിയില്‍ അരി ശേഖരിച് അര്‍ഹരായവര്‍ക്ക് എത്തിച്ച് നല്‍കുന്നത്.

ഞായറാഴ്ച രാത്രി പെരുന്നാള്‍ പ്രഖ്യാപനം വന്ന ഉടനെ ഷാര്‍ജ കെ.എം.സി.സി ഓഫീസ് കേന്ദ്രീകരിച്ചാണ് അരി ശേഖരിച്ചത്. മൂന്ന് മണിക്കൂര്‍ കൊണ്ട് മൂന്നര ടണ്‍ അരി കൗണ്ടറില്‍ എത്തി. വക്കീലായ പ്രമുഖ പണ്ഡിതനും കെ.എം.സി.സി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ടുമായ ഖലീല്‍ റഹ് മാന്‍ കാഷിഫി വിശ്വാസികളില്‍ നിന്ന് ഫിത്വര്‍ സകാത്ത് വിഹിതം ഏറ്റ് വാങ്ങി. വക്കീല്‍ തന്നെ പെരുന്നാള്‍ പുലരിക്കു മുമ്പായി ലേബര്‍ ക്യാമ്പുകളിലും മറ്റും നേരിട്ടെത്തി ശേഖരിച്ച അരി അര്‍ഹരായവര്‍ക്ക് കൈമാറുകയും ചെയ്തു.

അബ്ദുല്ല കമാംപാലം, യൂസുഫ് ഹാജി അരയി, ഗഫൂര്‍ ബേക്കല്‍, ത്വാഹാ ചെമനാട്, സകീര്‍ കുമ്പള, കരീം  കൊളവയല്‍, ഷാഫി തച്ചങ്ങാട്, എം.എ നാസര്‍, അസ്‌ലം സി.എച്ച്, ഹനീഫ ബല്ലാ കടപ്പുറം, ഇ.ആര്‍ മുഹമ്മദ് കുഞ്ഞി, എ.പി.കെ നസീബ്, സി.ബി.കരീം, മാഹിന്‍ ചെമനാട് തുടങ്ങിയവരടങ്ങുന്ന വളണ്ടിയര്‍ ടീം വക്കീലിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കി.
ഷാര്‍ജ KMCC കാസര്‍കോട് ജില്ലാ കമ്മിറ്റി ഫിത്വര്‍ സകാത്തായി 35,000 കിലോ അരി വിതരണം ചെയ്തു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia