city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കാസര്‍കോട്ടുകാരുടെ പുസ്തകങ്ങളും

കാസര്‍കോട്: (www.kasargodvartha.com 29.10.2019) ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കാസര്‍കോട്ടെ എഴുത്തുകാരുടെ പുസ്തകങ്ങളും പ്രകാശിപ്പിക്കും. എം ചന്ദ്രപ്രകാശിന്റെ രവീന്ദ്രനാഥ ടാഗോര്‍-പ്രതിഭയുടെ സൂര്യതേജസ്, ബഷീര്‍ മലയാളത്തിന്റെ മഹാസുകൃതം, അബ്രയിലെ യക്ഷി, ഒവി വിജയന്‍ ഇതിഹാസത്തിന്റെ ഇതിഹാസം, വാല്, വേറിട്ട അഭിമുഖങ്ങള്‍, നിരീക്ഷണങ്ങള്‍ എന്നീ 6 പുസ്തകങ്ങളും ഇബ്രാഹിം ചെര്‍ക്കളയുടെ പ്രവാസം കാലം ഓര്‍മ്മ എന്ന പുസ്തകവും മാധ്യമപ്രവര്‍ത്തകനായ കെഎം അബ്ബാസിന്റെ ബറഹയിലേക്കുള്ള ബസ് എന്ന പുസ്തകവും ഇഖ്ബാല്‍ പള്ളത്തിന്റെ മഞ്ഞുപാതകള്‍ തേന്‍ഭരണികള്‍ - മാറുന്ന ലോകത്തെ മാറാത്ത കാഴ്ചകള്‍ എന്ന പുസ്തകവും വിവിധ ദിവസങ്ങളിലായി പ്രകാശനം ചെയ്യും. ഒക്ടോബര്‍ 30ന് ഷാര്‍ജ എക്സ്പോ സെന്ററില്‍ പുസ്തകോത്സവം ആരംഭിക്കും. നവംബര്‍ ഒമ്പതിന് സമാപിക്കും. 2000ത്തോളം പ്രസാധകരും 200ല്‍പരം എഴുത്തുകാരും മേളയിലെത്തും.

ഇബ്രാഹിം ചെര്‍ക്കളയുടെ പുസ്തകം ഒക്ടോബര്‍ 31ന് വൈകിട്ട് 5.30ന് പ്രമുഖ എഴുത്തുകാരന്‍ ഡോ പികെ പോക്കര്‍, ഇകെ ദിനേശന് നല്‍കി പ്രകാശനം ചെയ്യും. ജോബി റെയ്ചല്‍ എബ്രഹാം പുസ്തക പരിചയം നടത്തും. ഇബ്രാഹിം എളേറ്റില്‍, സോണി വേളൂക്കാരന്‍, വെള്ളിയോടന്‍ എന്നിവര്‍ പ്രസംഗിക്കും. കെ എം അബ്ബാസിന്റെ പുസ്തക പ്രകാശനം 30ന് വൈകിട്ട് 5.30നാണ്. ഒക്ടോബര്‍ 31 ന് വൈകിട്ട് 7 മണിക്ക് ഇഖ്ബാല്‍ പള്ളത്തിന്റെ മഞ്ഞുപാതകള്‍ തേന്‍ഭരണികള്‍ - മാറുന്ന ലോകത്തെ മാറാത്ത കാഴ്ചകള്‍ എന്ന പുസ്തകം പ്രകാശനം ചെയ്യും.

പത്തായം ബുക്ക്‌സ് ആണ് ഇതിന്റെ പ്രസാധകര്‍. യാത്രകളെ സ്‌നേഹിക്കുന്നവരെ കൂടുതല്‍ സ്വാധീനിക്കുന്നതും ഉപകാരപ്രദമാകുന്ന നിരവധി കാര്യങ്ങള്‍ പങ്കു വെക്കുന്നതുമായ ഈ പുസ്തകം സഞ്ചാരികള്‍ക്ക് പ്രചോദനമേകുന്നതുകൂടിയാണ്. ലോക സഞ്ചാരി സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. ഫോട്ടോഗ്രാഫര്‍ കൂടിയായ എഴുത്തുകാരന്‍ പകര്‍ത്തിയിട്ടുള്ള മനോഹരങ്ങളായ ഫോട്ടോകള്‍ വായനക്കാര്‍ക്ക് യാത്രാനുഭവം നല്‍കുന്നതിനായി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതും പുസ്തകത്തിലെ ക്യൂആര്‍ കോഡുകളിലൂടെ എഴുത്തുകാരന്‍ തന്നെ പകര്‍ത്തിയിട്ടുള്ള വീഡിയോകളുടെ കാഴ്ചകളിലേക്ക് വായനക്കാരെ കൂട്ടികൊണ്ടു പോകുന്നതും മറ്റൊരു വത്യസ്തതയാണ്.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കാസര്‍കോട്ടുകാരുടെ പുസ്തകങ്ങളും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, kasaragod, Kerala, Book-release, Gulf, Theater, Sharjah, Release, Writer, Sharjah International Book Fair; kasargod writers books will release

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia