ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കായികമേളയില്‍ സച്ചിന് അഭിവാദ്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍
Nov 17, 2013, 17:29 IST
ഷാര്‍ജ: സ്‌കൂള്‍ കായികമേളയുടെ മാര്‍ച്ച് പാസ്റ്റില്‍ സച്ചിന് അഭിവാദ്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍. സച്ചിന്‍ കൈവരിച്ച നേട്ടങ്ങള്‍, സച്ചിനുള്ള പിന്തുണ എന്നിവ വരച്ചു കാട്ടുന്ന പ്ലക്കാര്‍ഡുകളും, സച്ചിന്റെ ചിത്രം നെഞ്ചില്‍ പതിച്ചുമാണ് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ 35-ാമത് കായികമേളയില്‍ വിദ്യാര്‍ത്ഥികള്‍ സച്ചിനോടുള്ള ആദരവ് പ്രകടിപ്പിച്ചത്. ഷാര്‍ജ അല്‍ തിഖ ഹാന്റികാപ്ഡ് ക്ലബ് ഗ്രൗണ്ടില്‍ നടന്ന കായികമേള വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ച് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കെ.രാധാകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷതവഹിച്ചു. മാനേജിംഗ് കമ്മിറ്റി അംഗം ചന്ദ്രപ്രകാശ് എടമന, വൈസ് പ്രിന്‍സിപ്പല്‍മാരായ മുഹമ്മദ് അമീന്‍,മിനി മേനോന്‍, ഹെഡ്മാസ്റ്റര്‍ ജോര്‍ജ്ജ് വര്‍ഗീസ്,ഹെഡ്മിസ്ട്രസ് അസ്‌റ ഹുസൈന്‍, അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. അബ്ദുല്‍ കരീം, സീനിയര്‍ സൂപ്പര്‍ വൈസര്‍ മുഹമ്മദ് നജീബ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
-കെ.വി.എ.ഷുക്കൂര്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കെ.രാധാകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷതവഹിച്ചു. മാനേജിംഗ് കമ്മിറ്റി അംഗം ചന്ദ്രപ്രകാശ് എടമന, വൈസ് പ്രിന്‍സിപ്പല്‍മാരായ മുഹമ്മദ് അമീന്‍,മിനി മേനോന്‍, ഹെഡ്മാസ്റ്റര്‍ ജോര്‍ജ്ജ് വര്‍ഗീസ്,ഹെഡ്മിസ്ട്രസ് അസ്‌റ ഹുസൈന്‍, അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. അബ്ദുല്‍ കരീം, സീനിയര്‍ സൂപ്പര്‍ വൈസര്‍ മുഹമ്മദ് നജീബ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
-കെ.വി.എ.ഷുക്കൂര്‍
Keywords: Kerala, Gulf, Sharjah, Sachin, School students, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752