ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ യു.എ.ഇ ദേശീയദിനാഘോഷ റാലി
Nov 29, 2013, 15:00 IST
ഷാര്‍ജ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പോലീസിന്റെ സഹകരണത്തോടെ ദേശീയ ദിനാഘോഷ റാലി നടത്തി. ഷാര്‍ജ ഗോള്‍ഡ് സൂഖിന്റെ പരിസരത്തു നിന്നും ആരംഭിച്ച ജാഥയില്‍ മുന്‍ നിരയില്‍ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം, ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണന്‍, ട്രഷറര്‍ എ.എം.അമീര്‍, വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ജോ.ജന.സെക്രട്ടറി അഡ്വ.അജി കുര്യാക്കോസ്, ജോ. ട്രഷറര്‍ അബ്ദുല്‍ മനാഫ് കെ.എം, ഓഡിറ്റര്‍ പവിത്രന്‍ നിട്ടൂര്‍ എന്നിവരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും അണിനിരന്നു.
ദേശീയ പതാകയുടെ രൂപത്തില്‍ നിറമുള്ള ടീ ഷര്‍ട്ടിട്ട അംഗങ്ങളും അറബിക് ബ്യൂഗില്‍ സംഘവും, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ ബാന്റ് സംഘവും റാലിയുടെ പിന്നാലെ നീങ്ങി. വ്യത്യസ്ത കലാരൂപങ്ങളുടെ വേഷമണിഞ്ഞ വിദ്യാര്‍ത്ഥിനികളും റാലിക്ക് നിറപ്പകിട്ടേകി. ഭരണാധികാരികളുടെ ചിത്രങ്ങളുള്ള ഷാളുകളും യു.എ.ഇ ദേശീയ പതാകകളും കൈയിലേന്തിയായിരുന്നു ഘോഷയാത്ര നടന്നത്. കാണാനും അഭിവാദ്യമര്‍പ്പിക്കാനുമായി റോഡിനിരുവശത്തും കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ ഏറെപ്പേര്‍ നിലയുറപ്പിച്ചിരുന്നു. മജാസ് പാര്‍ക്കിനു സമീപം റാലി സമാപിച്ചു.

ഘോഷയാത്രക്കു മുന്നോടിയായി വ്യത്യസ്തങ്ങളായ കാറുകളുടെ റാലിയും നടന്നു. ദേശീയദിനാഘോഷത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് വൈകീട്ട് ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.
-കെ.വി.എ.ഷുക്കൂര്‍
-കെ.വി.എ.ഷുക്കൂര്‍
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752