city-gold-ad-for-blogger

Reading Festival | ശാര്‍ജയില്‍ കുട്ടികളുടെ വായനോത്സവത്തിന് തുടക്കമായി; മേള 12 ദിവസം നീണ്ട് നില്‍ക്കും

ശാര്‍ജ: (www.kasargodvartha.com) കുട്ടികളുടെ വായനോത്സവത്തിന് തുടക്കമായി. ശാര്‍ജ എക്‌സ്‌പോ സെന്ററില്‍ 12 ദിവസം നീണ്ടുനില്‍ക്കുന്ന മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. വായനോത്സവത്തിന്റെ പതിനാലാമത് എഡിഷനാണ് ഇത്തവണ നടക്കുന്നത്. ബുദ്ധിയെ പരിശീലിപ്പിക്കൂ എന്ന പ്രമേയത്തില്‍ നടക്കുന്ന മേളയില്‍ 66 രാജ്യങ്ങളിലെ 141 പ്രസാധകരും 21 രാജ്യങ്ങളിലെ 68 പ്രമുഖരായ വ്യക്തികളും പങ്കെടുക്കുന്നുണ്ട്. 

കുട്ടികള്‍ക്കായി പാചക പരിശീലനവും ആര്‍ടിഫിഷ്യല്‍ ഇന്റലിജിന്‍സ് മേഖലയുടെ പരിചയ സേഷനുകളും ഉള്‍പെടേ ഇവിടെ നടക്കും. വിവിധ മേഖലകളുമായി ബന്ധപ്പെട്ട 1,658 ശില്‍പശാലകള്‍ ഇത്തവണ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് സകലമേഖലയിലും വളര്‍ച സാധ്യമാക്കുക എന്നാണ് ഇതിലൂടെ ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Reading Festival | ശാര്‍ജയില്‍ കുട്ടികളുടെ വായനോത്സവത്തിന് തുടക്കമായി; മേള 12 ദിവസം നീണ്ട് നില്‍ക്കും

അതേസമയം മേളയുടെ ഭാഗമായി സംഘടിപ്പിച്ച പ്രഥമ അനിമേഷന്‍ കോണ്‍ഫറന്‍സ് യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവും ശാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്വാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി ഉദ്ഘാടനം ചെയ്തു. ശാര്‍ജ ഉപ ഭരണാധികാരി ശൈഖ് സുല്‍ത്വാന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസ്മി, ബുക് അതോരിറ്റി ചെയര്‍മാന്‍ അഹ് മദ് ബിന്‍ റകാദ് അല്‍ അമ്‌രി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Keywords: Sharjah, News, Gulf, world, Children, Reading, Festival, Children, Sharjah: Children's reading festival kicks off.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia