School Fees | ശാര്‍ജയില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 437 വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ഫീസടക്കാന്‍ സഹായം
ശാര്‍ജ: (KasargodVartha) സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 437 വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ഫീസടക്കാന്‍ സഹായം. പുതിയ അധ്യയന വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ ശാര്‍ജ ചാരിറ്റി ഇന്റര്‍നാഷനല്‍ (SCI) 34 ലക്ഷം ഡോളറാണ് വിതരണം ചെയ്തത്. എസ്‌സിഐയുടെ വെബ്സൈറ്റില്‍ വന്ന സഹായാഭ്യര്‍ഥനകള്‍ക്കായുള്ള അപേക്ഷകള്‍ പരിശോധിച്ചാണ് അര്‍ഹരായ വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തത്.
എസ് സി ഐയുടെ വിദ്യാഭ്യാസ പദ്ധതിക്ക് ഉദാരമതികള്‍ നല്‍കിവരുന്ന സഹായ സഹകരണങ്ങളെ എക്സിക്യൂടീവ് ഡയറക്ടര്‍ അബ്ദുല്ല സുല്‍ത്വാന്‍ ബിന്‍ ഖാദിം അഭിനന്ദിച്ചു. ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ സഹായിക്കാനാണ് വിദ്യാഭ്യാസ സഹായം വന്നതെന്നും അധ്യയന വര്‍ഷം മുഴുവനും ഇത് തുടരുമെന്നും ഇബ്നു ഖാദിം വ്യക്തമാക്കി.
Keywords: Sharjah, Charity International, School Fees, Fees, Students, News, World, Top-Headlines, Sharjah Charity International pays 437 students’ school fees.







