city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എമിറേറ്റില്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കുമെന്ന റിപോര്‍ടുകള്‍ നിഷേധിച്ച് ശാര്‍ജ അധികൃതര്‍

ശാര്‍ജ: (www.kasargodvartha.com 17.03.2022) വാഹനമോടിക്കുന്നവര്‍ക്കായി എമിറേറ്റില്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കുമെന്ന റിപോര്‍ടുകള്‍ നിഷേധിച്ച് ശാര്‍ജയിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി. എമിറേറ്റിലെ പ്രധാന റോഡുകളില്‍ ട്രാഫിക് താരിഫ് ഗേറ്റുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള റിപോര്‍ട് ശാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അറബിക് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു.

എന്നാല്‍ ഇത് പ്രാധാന്യമര്‍ഹിക്കുന്നില്ലെന്നും വാഹനമോടിക്കുന്നവരെ റോഡുകളില്‍ ടോള്‍ നല്‍കാനുള്ള പദ്ധതിയില്ലെന്നും ശാര്‍ജ ആര്‍ടിഎ നിയമകാര്യ വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ സാബി പറഞ്ഞു. ദുബൈ, അബൂദബി എന്നിവിടങ്ങളിലാണ് നിലവില്‍ ടോള്‍ ഗേറ്റുകളുള്ളത്.

എമിറേറ്റില്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കുമെന്ന റിപോര്‍ടുകള്‍ നിഷേധിച്ച് ശാര്‍ജ അധികൃതര്‍

ശാര്‍ജ എക്സിക്യൂടീവ് കൗണ്‍സില്‍ ട്രാഫിക് താരിഫ് സംബന്ധിച്ച് പ്രമേയം ബുധനാഴ്ച പുറത്തിറക്കിയിരുന്നു. ട്രാഫിക് താരിഫുകള്‍, നിയന്ത്രണങ്ങള്‍, നിയമലംഘനങ്ങള്‍, പിഴസംഖ്യ, തുടങ്ങിയ കാര്യങ്ങളായിരുന്നു പ്രമേയം ചര്‍ച ചെയ്തത്. അതേസമയം നിര്‍ദിഷ്ട താരിഫുകളെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.

Keywords:  Sharjah, News, Gulf, World, Top-Headlines, Vehicles, Technology, Road, Toll gate, Toll, Charge, Sharjah authorities say no toll gate charges for motorists yet.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia