ഇന്ത്യന്‍ സമൂഹം യു എ ഇയെ കാണുന്നത് മാതൃരാജ്യം പോലെയെന്ന് ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍
ദുബൈ: (www.kasargodvartha.com 04.12.2020) ഇന്ത്യന്‍ സമൂഹം യു എ ഇയെ കാണുന്നത് തങ്ങളുടെ മാതൃരാജ്യം പോലെയാണെന്ന് യു എ ഇ കെ എം സി സി ഉപദേശക സമിതി ചെയര്‍മാന്‍ ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ പറഞ്ഞു. യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ഗ്രൂപുമായി ചേര്‍ന്ന് ലത്വീഫ ഹോസ്പിറ്റലില്‍ നടത്തിയ മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ആരോഗ്യ മേഖലക്ക് മുതല്‍ കൂട്ടായിക്കൊണ്ട് കാസര്‍കോട് ജില്ലാ കെ എം സി സി നടത്തിയ മെഗാ രക്തദാന ക്യാമ്പ് യു എ ഇ എന്ന നമ്മുടെ പോറ്റമ്മയായ രാജ്യത്തിനോടുള്ള കടപ്പാടിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സമൂഹത്തെ നെഞ്ചോടു ചേര്‍ത്തിട്ടുള്ളവരാണു യു എ ഇ ഭരണാധികരികാളും ഇവിടുത്തെ ഗവണ്മെന്റുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യു എ ഇ ഭരണാധികാരികളും ഇവിടുത്തെ ഭരണകൂടവും പ്രവാസി ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന സ്‌നേഹവായ്പും സൗകര്യങ്ങളും നാം ഈ രാജ്യത്തോട് കാണിക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. രക്തം നല്‍കൂ.. പുഞ്ചിരി സമ്മാനിക്കൂ എന്ന മഹത്തായ സന്ദേശമുയര്‍ത്തി ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ മെഗാ ബ്ലഡ് ഡോേേണഷന്‍ ക്യാമ്പിലൂടെ ഈ രാജ്യത്ത് താമസിക്കുന്ന സ്വദേശികളും വിദേശികളുമായ നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് സമ്മാനിക്കുന്നത് സാന്ത്വനവും അവര്‍ക്ക് പുഞ്ചിരി തൂകാനുള്ള നിമിഷങ്ങളുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിനോടനുബന്ധിച്ച് പ്ലേറ്റ്‌ലെറ്റ് ദാനം ചെയ്തവര്‍ക്ക് ജില്ലാ കമ്മിറ്റി അനുമോദന പത്രവും സമ്മാനങ്ങളും വിതരണം ചെയ്തു.
ഡോ. പി എ ഇബ്‌റാഹിം ഹാജി, യഹ്‌യ തളങ്കര, നിസാര്‍ തളങ്കര, ഇബ്‌റാഹിം എളേറ്റില്‍, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, റഈസ് തലശ്ശേരി, മൊയ്ദു സാഹിബ്, അഡ്വ. ഇബ്‌റാഹിം ഖലീല്‍, മഹ് മൂദ് ഹാജി പൈവളിക, റാഫി പള്ളിപ്പുറം, സലാം കന്നിപ്പാടി, സി എച്ച് നൂറുദ്ദീന്‍, സലാം തട്ടാനിച്ചേരി, ഫൈസല്‍ ശബീര്‍ കൈതക്കാട്, സലാം മാവിലാടം, ഹനീഫ് ബാവ നഗര്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, ശബീര്‍ കീഴൂര്‍, സി എ ബശീര്‍, ഫൈസല്‍ പട്ടേല്‍, സിദ്ധീഖ് ചൗക്കി, അയ്യൂബ് ഉറുമി, ഡോ. ഇസ്മാഈല്‍, ശിഹാബ് തെരുവത്ത് സംസാരിച്ചു.
രക്തദാന ക്യാമ്പ ഏറ്റവും കൂടുതല്‍ ദാതാക്കളെ പങ്കെടുപ്പിച്ച ദുബൈ കാസര്‍കോട് മുന്‍സിപ്പല്‍ കെ എം സി സി ടീമിനുള്ള അനുമോദന സര്‍ടിഫികറ്റ് ഡോക്ടര്‍ പി എ ഇബ്‌റാഹിം ഹാജി മുനിസിപ്പല്‍ കെ എം സി സി പ്രസിഡന്റ് ഹാരിസ് ബ്രദര്‍സിന് സമ്മാനിച്ചു. പ്ലേറ്റ്‌ലറ്റ് ദാനം ചെയ്യുന്നവര്‍ക്കു ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി നല്കുന്ന പ്രശംസ പത്രത്തിന്റെയും സമ്മാനത്തിന്റെയും വിതരണോദ്ഘാടനം യഹ്‌യ തളങ്കര മുനിസിപല്‍ കെ എം സി സി ജനറല്‍ സെക്രട്ടറി അശ്കര്‍ ചൂരിക്ക് നല്‍കി നിര്‍വഹിച്ചു. ജില്ലാ ട്രഷറര്‍ ഹനീഫ് ടി ആര്‍ നന്ദി പറഞ്ഞു.
Keywords: Dubai, Gulf, news, UAE, KMCC, Felicitated, inauguration, Shamsuddin bin Muhyuddin said that the Indian community sees the UAE as a motherland