ശൈഖ് മുഹ്യുദ്ദീന്‍ അല്ലാഹുവിന്റെ പ്രത്യേക സിദ്ധി ലഭിച്ച വ്യക്തിത്വം: ഫാറൂഖ് ഹുദവി
Feb 22, 2013, 19:13 IST
![]() |
| അനുസ്മരണ ചടങ്ങില്‍ ഉമറുല്‍ ഫാറൂഖ് ഹുദവി സംസാരിക്കുന്നു |
ജീലാനി ദിനത്തിന്റെ ഭാഗമായി ബഹ്റൈന്‍ സമസ്ത ഏരിയകളില്‍ നടത്തുന്ന ദിനാചരണത്തിന്റെയും കണ്ണിയത്ത് ശംസുല്‍ ഉലമ അനുസ്മരണത്തിന്റെയും ഭാഗമായി കേന്ദ്ര ആസ്ഥാനമായ മനാമ സമസ്താലയത്തിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അല്ലാഹുവിന്റെ അടുക്കല്‍ ഉന്നതമായ സ്ഥാനങ്ങള്‍ നേടിയ സര്‍വരാലും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത മഹാന് ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിച്ചിട്ടും തന്റെ ചുമതലയായ മത പ്രബോധനത്തെ കുറിച്ച് ബോധവാന്മാരായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവിത രേഖകള്‍ തെളിയിക്കുന്നുണ്ട്. അത്യാധുനിക ശബ്ദ സൗകര്യങ്ങള്‍ ലഭ്യമല്ലാതിരുന്ന കാലത്ത് രാപകല്‍ ഭേദമില്ലാതെ 70,000ത്തോളം വരുന്ന ജനങ്ങള്ക്കുമുമ്പിലാണദ്ദേഹം മൈക്കില്ലാതെ പ്രഭാഷണം നടത്തിയിരുന്നത്. എന്നിട്ടും അവ വ്യക്തമായി കേട്ടിരുന്ന വിശ്വാസികള്‍ പൊട്ടി കരഞ്ഞിരുന്നുവെന്നതാണ് ചരിത്രം.
ശൈഖ് ജീലാനിയെ പോലെ തന്നെ മത പ്രബോധനം ജീവിത വ്രതമായി സ്വീകരിച്ച മഹാന്മാരായിരുന്നു സമസ്ത നേതാക്കളായ കണ്ണിയത്തും ശംസുല്‍ ഉലമയുമെന്നും അവരുടെ ജീവിതവും സന്ദേശങ്ങളും പിന്‍പറ്റി ജീവിക്കുന്നതോടൊപ്പം അവരെ മാത്രകയാക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈന്‍ സമസ്ത നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.
Keywords: Samastha, Jeelani day, Anusmaranam, Manama, Bahrain, Farroq Hudawi, Gulf, Malayalam news, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.







