ഷഹീന്‍ ചുഴലിക്കാറ്റ്; ഒമാനില്‍ 7 പേര്‍ കൂടി മരിച്ചു
മസ്ഖത്: (www.kasargodvartha.com 05.10.2021) ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒമാനിലുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഏഴുപേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 11 ആയി. സത്ത് അല്‍ ബതീനയിലെ റുസ്താഖില്‍ കാണാതായ സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്ചയാണ് കണ്ടെടുത്തത്. ഇതോടെ നോര്‍ത്ത് അല്‍ ബതീനയിലെ ശഹീനിലാണ് ഏഴുപേര്‍ കൂടി മരിച്ചത്.
ഏതാനും പേരെ കാണാതായതായും വിവരമുണ്ട്. വെള്ളം കയറി ചില മേഖലകള്‍ ഒറ്റപ്പെട്ടു. ചിലയിടങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങി. കനത്ത കാറ്റും മഴയും തുടര്‍ന്നതോടെ പല റോഡുകളും തകരുകയും മലയോര പാതകളില്‍ മണ്ണിടിയുകയും ചില റോഡുകള്‍ ഒലിച്ചുപോവുകയും ചെയ്തു. വാദികളും ഡാമുകളും നിറഞ്ഞൊഴുകുന്നതിനാല്‍ താഴ്ന്ന മേഖലകളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Keywords: Muscat, News, Oman, Gulf, World, Top-Headlines, Rain, Death, Missing, Seven more died in Oman following tropical storm Shaheen