city-gold-ad-for-blogger

രണ്ടര പതിറ്റാണ്ട് കാലത്തെ ദീര്‍ഘ പ്രവാസ ജീവിതത്തിന് വിരാമമിട്ടുകൊണ്ട് നാട്ടിലേക്ക് മടങ്ങുന്ന രായിന്‍ കുട്ടി നീരാടിന് യാത്രയയപ്പ് നല്‍കി

ജിദ്ദ: (www.kasargodvartha.com 05/03/2016) രണ്ടര പതിറ്റാണ്ട് കാലത്തെ ദീര്‍ഘ പ്രവാസ ജീവിതത്തിനു വിരാമമിട്ടുകൊണ്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസ ലോകത്തെ സാമൂഹ്യ സാംസ്‌കാരിക സാഹിത്യ മണ്ഡലങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയും പ്രമുഖ പ്രഭാഷകനുമായ രായിന്‍കുട്ടി നീറാടിന് കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ശറഫിയ സഹാറ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് യോഗം കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഹസന്‍ ബത്തേരി അധ്യക്ഷത വഹിച്ചു.

നീണ്ട പ്രവാസ കാലത്ത് സാമൂഹ്യ സേവനരംഗത്തും സാഹിത്യ രംഗത്തും വിപുലമായ പ്രവര്‍ത്തനമാണ് നീരാട് നടത്തിയതെന്നും അത് കൊണ്ട് തന്നെ നീരാടിന്റെ നാട്ടിലേക്കുള്ള യാത്ര ജിദ്ദയിലെ കെ.എം.സി.സി പ്രവര്‍ത്തകരെ മാത്രമല്ല മറ്റു പ്രവാസി സമൂഹത്തിനും ഒരു നഷ്ടബോധം ഉണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ തന്റെ സര്‍ഗ വാസനകള്‍ നാട്ടില്‍ കൂടുതല്‍ പ്രശോഭിക്കട്ടെയെന്നും അന്‍വര്‍ ചേരങ്കൈ ആശംസിച്ചു.
ജില്ലാ കമ്മിറ്റിയുടെ ഉപഹാരം രായിന്‍ കുട്ടി നീരാടിന് ജിദ്ദയിലെ വ്യവസായ പ്രമുഖന്‍ ഇസ്സുദ്ദീന്‍ കുമ്പള സമ്മാനിച്ചു.

ഹമീദ് എഞ്ചിനീയര്‍, ഇബ്രാഹിം ഇമ്പു, അബൂബക്കര്‍ ദാരിമി ആലംപാടി, ഇബ്രാഹിം അബൂബക്കര്‍, അബ്ദുല്ല ചന്തേര, ഖാദര്‍ ചെര്‍ക്കള, ശുക്കൂര്‍ ഹാജി അതിഞ്ഞാല്‍, ബഷീര്‍ ചിത്താരി, അഷ്‌റഫ് പാക്യാര, ഹനീഫ് മുണ്ട്യത്തട്ക്ക, ബഷീര്‍ ബയ്യാര്‍, സുബൈര്‍ നായന്മാര്‍മൂല, റമസാന്‍ ഹാജി, അബ്ദുല്‍ ഹമീദ്, മൊയ്തു ബേര്‍ക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും ജലീല്‍ ചെര്‍ക്കള നന്ദിയും പറഞ്ഞു.
രണ്ടര പതിറ്റാണ്ട് കാലത്തെ ദീര്‍ഘ പ്രവാസ ജീവിതത്തിന് വിരാമമിട്ടുകൊണ്ട് നാട്ടിലേക്ക് മടങ്ങുന്ന രായിന്‍ കുട്ടി നീരാടിന് യാത്രയയപ്പ് നല്‍കി

Keywords:  Jeddah, Gulf, Sent off, KMCC, Rayin Kutty Neerad, Sent off to Rayin Kutty Neerad.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia