33 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം പാറാട്ടുകുണ്ടില്‍ ഹംസ നാട്ടിലേക്ക് മടങ്ങുന്നു
May 15, 2014, 08:30 IST
ജിദ്ദ: (www.kasargodvartha.com 15.05.2014) മലപ്പുറം വാണിയമ്പലം സ്വദേശി പാറാട്ടുകുണ്ടില്‍ ഹംസ(55), തന്റെ മുപ്പത്തിമൂന്ന് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. വാണിയമ്പലം വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മെയ് 15 ന് രാത്രി ഒമ്പത് മണിക്കാണ് യാത്രതയപ്പ് നല്‍കുക. ശറഫിയ്യ ഇമ്പാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ അസോസിയേഷന്‍ മെമ്പര്‍മാരും നാട്ടുകാരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
33 വര്‍ഷം മുമ്പ്, 1981 ലാണ് ഹംസ ജിദ്ദയിലെത്തുന്നത്. ആദ്യ കാലത്ത് വീട്ടു ഡ്രൈവറായും പിന്നീട് പല കമ്പനികളിലും ജോലി ചെയ്ത ഹംസ അവസാന 15 വര്‍ഷം അമീറാ ഫാര്‍മസിയിലാണ് ജോലി ചെയ്തുവന്നിരുന്നത്.
സൗദി ജീവിതത്തിനിടയില്‍ ഒട്ടേറെ അനുഭവങ്ങളുള്ള ഹംസ ജിദ്ദയില്‍ മത, വിദ്യാഭ്യാസ, രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. വണ്ടൂര്‍ പഞ്ചായത്ത് കെ.എം.സി.സി വൈസ് പ്രസിഡന്റ്, അനാക്കീസ് കെ.എം.സി.സി വൈസ് പ്രസിഡന്റ്, വാണിയമ്പലം വെല്‍ഫെയര്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം, എ.എം.എസ് ഇസ്‌ലാമിക്ക് സെന്റര്‍ വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്നു. ഭാര്യ: ഖൈറുന്നിസ. മക്കള്‍: ഫര്‍സാന, മുഹമ്മദ് ഫാസില്‍, ഫര്‍ഹത്ത്.

Also Read:
മദ്യലഹരിയിലായിരുന്ന യാത്രക്കാരനെ തള്ളിയിട്ട് ഓട്ടോഡ്രൈവർ ഫോണും പണവും കവര്‍ന്നു
Keywords: Gulf, Driver, Welfare Association, Auditorium, Office bearers, President, Executive, Islamic Center, Members, Job.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067