ദുബായ്: കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ സ്ഥാപക നേതാക്കളിലൊരാളും നിലവിലെ അഡ്‌വൈസറി ബോര്‍ഡ് അംഗവുമായ ഹസ്സന്‍ മാങ്ങാടിന് കെ ഇ എ എക്‌സിക്യൂട്ടീവ് യോഗം യാത്രയയപ്പ് നല്‍കി. നീണ്ട 36 വര്‍ഷത്തെ പ്രവാസി ജീവിതത്തിനു ശേഷം നാട്ടില്‍ സ്ഥിര താമസമാക്കുവാനായി യാത്ര തിരിക്കുന്ന ഹസ്സന്‍ മാങ്ങാടിന് ഹൃദയനിര്‍ഭരമായ യാത്രയയപ്പാണ് കെ ഇ എ സംഘടിപ്പിച്ചത്. കെ ഇ എ നടത്തി വന്ന എന്‍ഡോസള്‍ഫാന്‍ ചാരിറ്റി സംഘത്തിന്റെ കണ്‍വീനര്‍ കൂടിയാണ് ഹസ്സന്‍ മാങ്ങാട്. പ്രസിഡണ്ട് സലാം കളനാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി അനില്‍ കള്ളാര്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ എഞ്ചിനീയര്‍ അബൂബക്കര്‍, ചീഫ് കോഓര്‍ഡിനേറ്റര്‍ സത്താര്‍ കുന്നില്‍, ട്രഷറര്‍ സുധന്‍ ആവിക്കര അപ്‌സര മഹ്മൂദ് , അഷറഫ് ആയൂര്‍, ഹമീദ് മധൂര്‍, മുഹമ്മദ് കുഞ്ഞി, സി എച്ച്. സുനില്‍ കുമാര്‍, വിനോദ് കുമാര്‍, ശ്രീനിവാസന്‍, മുഹമ്മദ് ആറങ്ങാടി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. പ്രവാസി ജീവിതത്തിന്റെ തിരക്കേറിയ സാഹചര്യങ്ങളും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ മാങ്ങാട് ചെയ്ത സംഭാവനകള്‍ സ്തുത്യര്‍ഹമായിരുന്നെന്നും, തികഞ്ഞ ശാന്തതയോടെയുള്ള മാങ്ങാടിന്റെ പ്രവര്‍ത്തനവും കെ ഇ എ പ്രവര്‍ത്തകര്‍ക്കു എന്നും വഴിക്കാട്ടി ആയിരുന്നെന്നും ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചവര്‍ സൂചിപ്പിച്ചു. കെ ഇ എ നടത്തുന്ന നാട്ടിലെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ ഹസന്‍ മാങ്ങാടിനെ യോഗം ചുമതലപ്പെടുത്തി. യാത്രയയപ്പിന് ഹസ്സന്‍ മാങ്ങാട് നന്ദി പറഞ്ഞു.
Keywords: Dubai, KEA, Gulf, Sent off