city-gold-ad-for-blogger

'പ്രവാസികളുടെ തിരിച്ച് പോക്ക് ആശങ്കകളും പരിഹാരങ്ങളും' സെമിനാര്‍ സംഘടിപ്പിച്ചു

ദുബൈ: ദുബൈ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി 'പ്രവാസികളുടെ തിരിച്ച് പോക്ക് ആശങ്കകളും പരിഹാരങ്ങളും' എന്ന വിഷയത്തിൽ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ നിതാഖാത് നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു. സൗദിക്ക് പുറമെ മറ്റ് ഗള്‍ഫ് നാടുകളിലെ സ്വദേശി വല്‍ക്കരണവും ചര്‍ച്ചാ വിഷയമായി.

കേരളത്തിലെ പൊതു സമൂഹത്തെ നിതാഖാത്തിന്റെ പേരില്‍ നടന്ന പ്രചരണങ്ങള്‍ ആശങ്കയിലാക്കിയെന്നും, നിയമത്തിന്റെ പ്രതിഫലനമായി ലക്ഷക്കണക്കിന് ഗള്‍ഫ് മലയാളികള്‍ നാട്ടിലെത്തുമെന്ന വാര്‍ത്ത ശരിയല്ലെന്നും യഥാര്‍ഥ വിരങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രവാസി സംഘടനകള്‍ രംഗത്തിറങ്ങണമെന്നും അവതാരകര്‍ ആവശ്യപ്പെട്ടു.

അതാത് രാജ്യങ്ങളിലെ ആഭ്യന്തര നിയമങ്ങളില്‍ കൈകടത്താന്‍ നമുക്കാവില്ല. സൗദി നിമയം അനുശാസിക്കുന്ന 20 ശതമാനം സംവരണം അവരുടെ സമ്പദ്ഘടനയെ ബാധിക്കുന്ന പ്രശ്‌നമായതിനാലാണ്. അതിനാല്‍ ദൂഷ്യവശങ്ങള്‍ കാണുന്നതിന് പകരം നല്ല വശങ്ങളെ സ്വീകരിക്കണം.  ഭാവിയില്‍ വിദ്യാസമ്പന്നരായ തൊഴില്‍ അന്വേഷകര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാവും. അതുകൊണ്ട് പ്രവാസികള്‍ ചെയ്യേണ്ടത് അവരവരുടെ മക്കളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തികൊണ്ടുവരാനുള്ള ദൗത്യം ഏറ്റെടുക്കുക എന്നതാണെന്ന് സെമിനാര്‍ വിലയിരുത്തി.

'പ്രവാസികളുടെ തിരിച്ച് പോക്ക് ആശങ്കകളും പരിഹാരങ്ങളും' സെമിനാര്‍ സംഘടിപ്പിച്ചു

കെ.എം.സി.സി അല്‍ബഹറാ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ യു.എ.ഇയിലെ വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു. പ്രസിഡന്റ് ഐ.പി.എമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെമിനാര്‍ കേന്ദ്ര കെ.എം.സി.സി വൈസ് പ്രസിഡന്റ് ഹുസൈന്‍ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി നേതാക്കളായ എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഹനീഫ ചെര്‍ക്കള, ഹനീഫ കല്‍മട്ട, ഖാദര്‍ അരിപ്പാമ്പ്ര, അബ്ദുല്ല ആറങ്ങാടി, മഹ്മൂദ് കുളങ്ങര, സലാം കന്യപ്പാടി, മുനീര്‍ ബന്താട്, നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, ഒ.ഐ.സി.സി പ്രതിനിധി പുന്നക്കല്‍ മുഹമ്മദലി, എസ്.കെ.എസ്.എസ്.എഫ് പ്രതിനിധി ഇല്യാസ് വെട്ടം എന്നിവര്‍ വിഷയാവതരണം നടത്തി. മുനീര്‍ ചെര്‍ക്കള ചര്‍ച്ചകള്‍ നിയന്ത്രിച്ചു. അസീസ് കമാലിയ സ്വാഗതവും, ഐ.ടി വിംഗ് ജനറല്‍ കണ്‍വീനര്‍ സത്താര്‍ നാരമ്പാടി നന്ദിയും പറഞ്ഞു.

'പ്രവാസികളുടെ തിരിച്ച് പോക്ക് ആശങ്കകളും പരിഹാരങ്ങളും' സെമിനാര്‍ സംഘടിപ്പിച്ചു

Keywords: Dubai-Chengala KMCC, Seminar, Nitaqat, Saudi Arabia, Conduct, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia