സീതി സാഹിബ് അവാര്‍ഡ് ഡോ.പുത്തൂര്‍ റഹ്മാന് സമ്മാനിച്ചു
Nov 17, 2012, 19:38 IST
ദുബൈ: മുസ്ലിം നവോത്ഥാന നായകനും മുന്‍ നിയമസഭാ സ്പീക്കറുമായിരുന്ന കെ.എം.സീതി സാഹിബിന്റെ സ്മരണക്കായി ഏര്‍പെടുത്തിയ എക്സലന്‍സി അവാര്‍ഡ് അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. യു.എ.ഇ. കെ.എം.സി.സി. പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്മാന് സമ്മാനിച്ചു.
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന പുത്തൂര്‍ റഹ്മാന് ഭാഷാ സമരത്തില്‍ പോലീസിന്റെ ക്രൂര മര്‍ദനത്തിനിരയായിട്ടുണ്ട്. കെ.എം.സി.സി.യുടെ പ്രവര്‍ത്തന രംഗത്ത് സജീവമായി പ്രവാസികള്‍ക്ക് ഗുണകരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പുത്തൂര്‍ സീതിസാഹിബ് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ അവാര്‍ഡിനാണ് അര്‍ഹമായത്. എഴുത്തുകാരനും കൂടിയാണ് അദ്ദേഹം.
അവാര്‍ഡ് ദാന സമ്മേളനം ഡോ.പി.എ.ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സീതി പടിയത്ത് അധ്യക്ഷത വഹിച്ചു. അവാര്‍ഡ് ജേതാവിനെ ഇസ്മായില്‍ ഏറാമല പരിചയപ്പെടുത്തി. പ്രശസ്തിപത്ര സമര്പണം യു.എ.ഇ. കെ.എം.സി.സി ജന. സെക്രട്ടറി ഇബ്രാഹിം എള്ളേറ്റില്‍ നിര്‍വഹിച്ചു. യഹ്യ തളങ്കര, അന്‍വര്‍ നഹ, കെ.എച്ച്.എം.അഷ്റഫ്, സഅദ് പുറക്കാട്, യു. അബ്ദുല്ല ഫാറൂഖി, അഹ്മദ് കുട്ടി മദനി, ഫ്ളോറ ഹസന്‍ഹാജി, ഇബ്രാഹിം മുറിച്ചാണ്ടി, അനീസ് ആദം, നാസര്‍ കുറ്റിച്ചിറ, കെ.എ.ജബ്ബാരി, കുട്ടി കൂടല്ലൂര്‍, മുഹമ്മദ് വെട്ടുകാട്, നാസര്‍ കുറുമ്പത്തൂര്‍, ടി.എന്‍.എ.ഖാദര്‍, മുസ്ത്വഫ മുട്ടുങ്ങല്‍, ഹനീഫ് കല്‍മട്ട എന്നിവര്‍ അനുമോദനമര്പിച്ചു. അബ്ദുല്‍ ഹമീദ് വടക്കേക്കാട് ഖിറാഅത്ത് നടത്തി. അശ്റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ബാവ തോട്ടത്തില്‍ നന്ദിയും പറഞ്ഞു.
Keywords : Dubai, Seethi Sahib, Award, Puthur, Dubai-KMCC, Rahman, Student Union, Police, Gulf, Inaguration, Malayalam news.







