എസ് ഡി പി ഐ പ്രവാസി വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി 'നാട്ടറിവ് 2016' സംഘടിപ്പിച്ചു
Dec 11, 2016, 10:00 IST
ദുബൈ: (www.kasargodvartha.com 11/12/2016) എസ് ഡി പി ഐ പ്രവാസി വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'നാട്ടറിവ് 2016' പരിപാടി സംഘടിപ്പിച്ചു. ദേര മലബാര്‍ ഹോട്ടലില്‍ നടന്ന പരിപാടി ദുബൈ കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം പാലക്കാട് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ കീശ തപ്പി നടക്കാതെ സര്‍ക്കാറില്‍ നിന്ന് കിട്ടുന്ന ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് യഥാര്‍ത്ഥ ഒരു രാഷ്ടീയക്കാരന്റെ സേവനമെന്ന് അദ്ദേഹം പറഞ്ഞു.
നാടിന്റെ അടിസ്ഥാന വിഷയങ്ങളില്‍ പ്രവാസികള്‍ വഹിക്കേണ്ട പങ്ക് എന്ന വിഷയത്തില്‍ എസ് ഡി പി ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയും ആക്സസ് ഇന്ത്യ ട്രൈനറുമായ ഡോ. സി ടി സുലൈമാന്‍ മാസ്റ്റര്‍ ക്ലാസെടുത്തു. പരിപാടിയില്‍ ദുബൈ മേഖലാ കാസര്‍കോട് ജില്ലാ സെക്രട്ടറി ഗഫൂര്‍ ബംബ്രാണി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അര്‍ഷാദ് കാഞങ്ങാട് അധ്യക്ഷത വഹിച്ചു. സലാം കസ്സു നന്ദി പറഞ്ഞു.

Keywords: Kasaragod, Kerala, District, SDPI, Committee, SDPI Pravasi wing Nattarivu 2016 conducted.