School Exams | ഖത്വറില്‍ ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു
Oct 15, 2022, 17:20 IST
ദോഹ: (www.kasargodvartha.com) രാജ്യത്തെ വിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു. നവംബര്‍ ആറിന് ആരംഭിച്ച് പരീക്ഷകള്‍ 16ന് അവസാനിക്കും. വിദ്യാഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം പരീക്ഷകള്‍ അവസാനിച്ചതിന് പിന്നാലെ അവധിക്കാലവും തുടങ്ങും. ലോകകപ് പരിഗണിച്ച് ടൂര്‍ണമെന്റ് വേള രാജ്യത്തെ സ്‌കൂളുകള്‍ക്ക് അവധിയാണ്. ഡിസംബറിലായിരിക്കും സ്‌കൂളുകളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നത്. പരീക്ഷയുടെ വിശദമായ ഷെഡ്യൂളുകള്‍ സ്റ്റുഡന്റ് ഇവാല്വേഷന്‍ ഡിപാര്‍ട്‌മെന്റ് സ്‌കൂളുകള്‍ക്ക് കൈമാറി.
Keywords: Doha, News, Gulf, World, Top-Headlines, Examination, Education, School exams in Qatar from November 6.