city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് നിന്നും കാണാതായ സവാദിന്റെ ശബ്ദരേഖ പുറത്ത്; താനും കുടുംബവും യമനിലെ ഹളര്‍മൗതിലുണ്ടെന്ന് വെളിപ്പെടുത്തല്‍, ഭാര്യാപിതാവ് പരാതി നല്‍കിയത് ശത്രുത കാരണം; മതപഠനത്തിനാണ് എത്തിയതെന്നും സവാദ്

കാസര്‍കോട്: (www.kasargodvartha.com 27.06.2018) കാസര്‍കോട്ട് നിന്നും കാണാതായ സവാദിന്റെ ശബ്ദരേഖ പുറത്ത്. താനും കുടുംബവും യമനിലെ ഹളര്‍മൗതിലുണ്ടെന്നാണ് സവാദ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. സവാദിനെയും കുടുംബത്തെയും കാണാതായത് സംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത പുറത്ത് വിട്ട റിപ്പോര്‍ട്ടിന് പിന്നാലെയാണ് മൊഗ്രാലിലെ സവാദിന്റെ സുഹൃത്ത് യുവാവുമായി ഫോണില്‍ ബന്ധപ്പെട്ടത്. ചെമ്മനാട് മുണ്ടാംങ്കുലത്തെ കുന്നില്‍ ഹൗസില്‍ അബ്ദുല്‍ ഹമീദ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

പിഞ്ചുകുഞ്ഞടക്കം ആറ് പേരെയാണ് കാണാതായതെന്നാണ് പരാതി. അബ്ദുല്‍ ഹമീദിന്റെ മകള്‍ നസീറ (25), ഭര്‍ത്താവ് മൊഗ്രാലിലെ സവാദ് (35), മക്കളായ മുസബ് (ആറ്), മര്‍ജാന (മൂന്ന്), മുഹമ്മില്‍ (പതിനൊന്ന് മാസം), സവാദിന്റെ രണ്ടാം ഭാര്യ റഹാനത്ത് (25) എന്നിവരെ കാണാതായതായുള്ള പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസിന് അബ്ദുല്‍ ഹമീദ് നല്‍കിയ മൊഴിയില്‍ അണങ്കൂരിലെ മറ്റൊരു കുടുംബത്തിലെ അഞ്ച് പേരെ കൂടി കാണാതായ വിവരം വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

അണങ്കൂരിലെ അൻസാർ കൊല്ലമ്പാടി, ഭാര്യ സീനത്ത് ഇവരുടെ മൂന്ന് മക്കള്‍ എന്നിവരെയാണ് കാണാതായതായാണ് അബ്ദുല്‍ ഹമീദ് മൊഴി നല്‍കിയത്. എന്നാല്‍ ഇവരെ കാണാതായതുമായി ബന്ധപ്പെട്ട് പോലീസില്‍ രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ല. ഇവരും സവാദിനും കുടുംബത്തിനുമൊപ്പം ഉണ്ടെന്നാണ് വിവരം. 2018 ജൂണ്‍ 15 നാണ് ഇവരെ കാണാതായതെന്നാണ് പരാതിയില്‍ പറയുന്നത്. ഭാര്യാപിതാവ് പരാതി നല്‍കിയത് ശത്രുത കാരണമെന്നാണ് സവാദിന്റെ ശബ്ദ സന്ദേശത്തില്‍ സൂചിപ്പിക്കുന്നത്. മതപഠനത്തിനാണ് യമനില്‍ എത്തിയതെന്നും പത്ത് ദിവസം മുമ്പ് വരെ ഭാര്യാപിതാവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സവാദ് പറയുന്നു. തങ്ങള്‍ യമനിലുള്ള കാര്യം വീട്ടുകാര്‍ക്കെല്ലാം അറിയാമെന്നും സവാദ് ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കുന്നു.

യമനിലെ ഹളര്‍മൗതിലെ ഹാമി എന്ന സ്ഥലത്തെ ഷെയ്ഖ് അബൂബിലാല്‍ അബ്ദുല്ല എന്ന പണ്ഡിതന്റെ മര്‍ക്കസിലാണ് ഉള്ളതെന്നും തന്റെ ഭാര്യയെ ഭാര്യാ സഹോദരന്‍ തന്നെയാണ് ദുബൈയില്‍ തന്റെ അടുത്ത് കൊണ്ടുവിട്ടതെന്നും സവാദ് പറയുന്നു. രണ്ടാം ഭാര്യ ചെമ്മനാട് സ്വദേശിയല്ലെന്നും പാലക്കാട് എടത്തിനാട്ടുകര സ്വദേശിയാണെന്നുമാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്.

അതേസമയം കാണാതായ അൻസാർ യമനിലുണ്ടെന്ന് സൗദിയിലുള്ള അണങ്കൂരിലെ അബ്ദുല്‍ ഖാദര്‍ കാസര്‍കോട് വാര്‍ത്തയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥരോട് ബന്ധപ്പെട്ടപ്പോള്‍ ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയതായും അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

Related News:
കാസര്‍കോട്ടെ രണ്ട് കുടുംബത്തിലെ 11 പേരെ കാണാതായി; ദാഇഷിലെത്തിയെന്ന് സംശയം, പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു

കാസര്‍കോട്ട് നിന്നും കാണാതായ സവാദിന്റെ ശബ്ദരേഖ പുറത്ത്; താനും കുടുംബവും യമനിലെ ഹളര്‍മൗതിലുണ്ടെന്ന് വെളിപ്പെടുത്തല്‍, ഭാര്യാപിതാവ് പരാതി നല്‍കിയത് ശത്രുത കാരണം; മതപഠനത്തിനാണ് എത്തിയതെന്നും സവാദ്


Keywords:  Kasaragod, Kerala, news, Gulf, Top-Headlines, Missing, case, Investigation, Police, Sawad in Yemen; Sound clip outed
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia