city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗള്‍ഫ് പ്രതിസന്ധിക്ക് അയവില്ല; സിറിയയിലും മറ്റും കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചാരിറ്റി സംഘടനകളെയടക്കം ഭീകരവാദപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അറബ് രാജ്യങ്ങള്‍, അടിസ്ഥാന രഹിതമെന്ന് ഖത്തര്‍

ദോഹ: (www.kasargodvartha.com 10.06.2017) ട്രംപിന്റെ സൗദി സന്ദര്‍ശനത്തോടെ രൂപപ്പെട്ട ഗള്‍ഫ് പ്രതിസന്ധിക്ക് ഒരാഴ്ച കഴിഞ്ഞിട്ടും അയവില്ല. ഖത്തറുമായുള്ള എല്ലാ തരം ബന്ധങ്ങളും വിച്ഛേദിച്ചതിന് പിന്നാലെ അറബ് രാജ്യങ്ങള്‍ ഖത്തറിനെ ബന്ധപ്പെടുത്തി ഭീകരവാദ പട്ടിക പ്രസിദ്ധീകരിച്ചു. സിറിയയിലും മറ്റും കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചാരിറ്റി സംഘടനകളെയടക്കം ഭീകരവാദപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വ്യക്തികളെയും സംഘടനകളെയും ഉള്‍പ്പെടുത്തി സൗദിയുടെ നേതൃത്വത്തില്‍ നാലു അറബ് രാജ്യങ്ങള്‍ പ്രസിദ്ധീകരിച്ച ഭീകര പട്ടിക ഖത്തര്‍ തള്ളി. വസ്തുതകളുടെ പിന്‍ബലമില്ലാതെയും അടിസ്ഥാന രഹിതവുമായ ആരോപണമാണ് രാജ്യങ്ങള്‍ സംയുക്തമായി ഉന്നയിച്ചിരിക്കുന്നതെന്നും ഖത്തര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഗള്‍ഫ് പ്രതിസന്ധിക്ക് അയവില്ല; സിറിയയിലും മറ്റും കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചാരിറ്റി സംഘടനകളെയടക്കം ഭീകരവാദപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അറബ് രാജ്യങ്ങള്‍, അടിസ്ഥാന രഹിതമെന്ന് ഖത്തര്‍

സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപ്ത്, യു എ ഇ എന്നീ നാല് രാജ്യങ്ങളാണ് ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന്റെ നിരീക്ഷണപ്പട്ടിക എന്ന പേരില്‍ ഭീകരവാദ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുകയാണ്. സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ട പലരേക്കാളം ശക്തമാണ് ഭീകരതക്കെതിരായ ഖത്വറിന്റെ നിലപാട്. ഈ വസ്തുത സൗകര്യപൂര്‍വം അവഗണിക്കുകയാണ്. യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തിയും ആയിരക്കണക്കിന് സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയും തീവ്രവാദ അജന്‍ഡകളെ വെല്ലുവിളിക്കുന്ന കമ്യൂണിറ്റി പ്രോഗ്രാമുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയും മേഖലയില്‍ ഭീകരതയുടെ മൂലകാരണങ്ങള്‍ ഇല്ലാതാക്കാനാണ് ഖത്തര്‍ ശ്രമിക്കുന്നത്. ഖത്തര്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ഖത്തറുമായി ഒരു ബന്ധവുമില്ലാത്തവരും ഖത്തറില്‍ ഒരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്തവരുമായ മാധ്യമ പ്രവര്‍ത്തകരെയും വ്യക്തികളെയുമൊക്കെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിദേശ കാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്്ദുര്‍ റഹ്് മാന്‍ അല്‍ താനി ജര്‍മനിയില്‍ പറഞ്ഞു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തിയുള്ള ഈ കൂട്ട ശിക്ഷ ഏറ്റുവാങ്ങുന്നതിന് ഖത്തര്‍ എന്ത് കുറ്റമാണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു.

ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും കര, വ്യോമ, കടല്‍ പാതകള്‍ അടച്ച നടപടി കൂട്ട ശിക്ഷയുമാണെന്ന് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. ഇത് മേഖലയില്‍ ഗുണപരമായല്ല, ദോഷകരമായാണ് ബാധിക്കുകയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതിനിടെ, സൗദി സഖ്യം പുറത്തുവിട്ട പട്ടിക വസ്തുനിഷ്ഠമല്ലെന്ന് യു കെ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറബ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (എ ഒ എച്ച് ആര്‍) ആരോപിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. തെളിവുകളുടെയോ നിഷ്പക്ഷമായ ജുഡീഷ്യല്‍ അധികാരത്തിന്റെയോ പിന്‍ബലമില്ലാതെ രാഷ്ട്രീയ താത്പര്യങ്ങളോടെ ഉണ്ടാക്കിയതാണ് പട്ടികയെന്ന് എ ഒ എച്ച് ആര്‍ പറഞ്ഞു.

വ്യക്തികളുടെയും ജീവകാരുണ്യ സംഘടനകളുടെ ബഹുമാന്യതയെ കളങ്കപ്പെടുത്തിയതിലൂടെ മാനഹാനിക്കെതിരായ നിയമം വ്യക്തമായി ലംഘിച്ചിരിക്കുകയാണ് ഈ പട്ടികയെന്നും എ ഒ എച്ച് ആര്‍ ചൂണ്ടിക്കാട്ടി. 59 വ്യക്തികളെയും ഖത്തര്‍ ചാരിറ്റി, ഈദ് ചാരിറ്റി ഉള്‍പ്പെടെ 12 സംഘടനകളെയുമാണ് ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ യു എന്നുമായും മറ്റു സംഘടനകളുമായും സഹകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവയാണ് പട്ടികയിലുള്‍പ്പെട്ട ചാരിറ്റി സംഘടനകള്‍. പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ക്കാണ് ഈ സംഘടനകളുടെ സഹയം ലഭിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Gulf, Qatar, Saudi Arabia, UAE, Doha, news, Top-Headlines, Saudis and Emiratis List Dozens Linked to Qatar as Aiding Terrorism.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia