city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൗദി വാറ്റ്; 2018ന് മുമ്പുള്ള ഉല്‍പന്നങ്ങള്‍ക്കും ബാധകമാകും

റിയാദ്:(www.kasargodvartha.com 21/12/2017) സൗദി അറേബിയയില്‍യില്‍ ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരുന്ന വാറ്റ് സമ്പ്രദായം 2018 ജനുവരി ഒന്നിന് മുമ്പ് നിര്‍മിച്ച ഉല്‍പന്നങ്ങള്‍ക്കും ബാധകമായിരിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്‍ഡ് ടാക്‌സ് വ്യക്തമാക്കി. ഉല്‍പാദന തിയതി വാറ്റ് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പാണെങ്കില്‍ അത്തരം ഉല്‍പന്നങ്ങള്‍ വാറ്റില്‍ നിന്ന് ഒഴിവാക്കുമെന്ന വ്യാജ വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് അതോറിറ്റിയുടെ വിശദീകരണം. 2018 ജനുവരി ഒന്ന് മുതല്‍ വിനിമയം നടക്കുന്ന ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വാറ്റ് ബാധകമാണ്. ഇതില്‍ ഒഴിവുള്ള ഇനങ്ങള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഉല്‍പാദന സമയമല്ല മറിച്ച് വില്‍പന, വിനിമയ സമയമാണ് നികുതിക്ക് മാനദണ്ഡമാക്കുക എന്ന് അതോറിറ്റി വ്യക്തമാക്കി.

വാറ്റ് രജിസ്‌ട്രേഷന്‍ സമയം അവസാനിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ സാവകാശം അതോറിറ്റി അനുവദിച്ചിരുന്നു. വാര്‍ഷിക വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് വാറ്റ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാകുന്ന സ്ഥാപനങ്ങളെ ഇനം തിരിച്ചിട്ടുള്ളത്.

സൗദി വാറ്റ്; 2018ന് മുമ്പുള്ള ഉല്‍പന്നങ്ങള്‍ക്കും ബാധകമാകും

പുതുവര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരുന്ന നികുതി മാറ്റിവെക്കാനോ സമയം നീട്ടാനോ സാധ്യതയില്ലെന്നും അധികൃതര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Riyadh, Saudi Arabia, Gulf, Tax, Business, Vat, Registration, Saudi VAT; Products will be applicable before 2018

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia