city-gold-ad-for-blogger

Thunderstorms | 'സഊദിയില്‍ വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത'

റിയാദ്: (www.kasargodvartha.com) സഊദി അറേബ്യയില്‍ മിക്ക പ്രദേശങ്ങളിലും നവംബര്‍ 10 വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. നാഷനല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജിയാണ് ഇക്കാര്യം അറിയിച്ചത്. സഊദിയിലെ നഗരങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും ആലിപ്പഴ വര്‍ഷവും ഉയര്‍ന്ന പൊടിയും ഉണ്ടായേക്കാമെന്നും ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

കനത്ത മഴയിലേക്ക് വരെ എത്തുമെന്നും ഹൈല്‍, ബഖാ, ഗസാല, ആഷ് ഷിനാന്‍ എന്നിവയടക്കം ഹായില്‍ മേഖലയിലെ മിക്ക നഗരങ്ങളിലും വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. മക്ക, മദീന, കിഴക്കന്‍ മേഖല, വടക്കന്‍ മേഖല എന്നിവയാണ് മഴയ്ക്ക് സാധ്യതയുള്ള മറ്റ് സ്ഥലങ്ങള്‍.

Thunderstorms | 'സഊദിയില്‍ വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത'

Keywords: Saudi Arabia, news, Gulf, World, Top-Headlines, Rain, Saudi regions to witness thunderstorms on Thursday.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia