city-gold-ad-for-blogger

Died | സഊദിയില്‍ പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: (www.kasargodvartha.com) ഖമീസ് മുശൈതിലെ താമസസ്ഥലത്ത് മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മഞ്ചേരി പൂഴിക്കുത്ത് സ്വദേശി അബ്ദുര്‍ റസാഖ് (60) ആണ് മരിച്ചത്. കുളിക്കാനായി കുളിമുറിയില്‍ കയറിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. 

ഖമീസ് മുശൈത്തില്‍ സെയില്‍സ്മാനായി ജോലിചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ട് പെണ്‍മക്കളും ഒരാണ്‍കുട്ടിയും അടങ്ങുന്ന കുടുംബം നാട്ടിലാണ്. മൃതദേഹം ഖമീസ് മുശൈത് ഹയാത്ത് ആശുപത്രി മോര്‍ചറിയില്‍. 

Died | സഊദിയില്‍ പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

മരണാന്തര നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ കോണ്‍സുലേറ്റ് സേവനവിഭാഗം അംഗവും സോഷ്യല്‍ ഫോറം സേവന വിഭാഗം കണ്‍വീനറുമായ ഹനീഫ് മഞ്ചേശ്വരം രംഗത്തുണ്ട്.

Keywords: Saudi Arabia, News, Gulf, World, Top-Headlines, Malayali, Expatriate, Death, Saudi Arabia: Malayali expatriate died.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia