city-gold-ad-for-blogger

Accident | സഊദിയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ്: (KasargodVartha) സഊദിയിലെ അല്‍ബാഹയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങല്‍ ജാഫര്‍ (48) ആണ് മരിച്ചത്. ശാമഖ് ആശുപത്രിയില്‍ അറ്റന്‍ഡറായി ജോലി ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച (26.10.2023) വൈകീട്ട് അല്‍ബാഹ, ഹഖീഖ് റോഡില്‍ വെച്ച് ജാഫര്‍ ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 

കൂടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകനെ വിമാനത്താവളത്തില്‍ സ്വീകരിക്കാനായി പോകുന്ന വഴിയിലായിരുന്നു സംഭവം. മൃതദേഹം ഹഖീഖ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരു പാകിസ്താന്‍ സ്വദേശിയും സഊദി പൗരനും ഹഖീഖ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Accident | സഊദിയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

തനിമ സാംസ്‌കാരിക വേദി പ്രവര്‍ത്തകനാണ് ജാഫര്‍. ഭാര്യ ശമീറയും ഇളയ മകള്‍ അഞ്ച് വയസുകാരി മിന്‍സ ഫാത്വിമയും സന്ദര്‍ശന വിസയില്‍ അല്‍ബാഹയിലുണ്ട്. മറ്റു മക്കള്‍: മുഹ്സിന്‍ ജാഫര്‍ (പ്ലസ് വണ്‍ വിദ്യാര്‍ഥി), മിന്‍ഹാജ് (മൗലാന ആശുപത്രി, പെരിന്തല്‍മണ്ണ). പിതാവ്: പരേതനായ ഹസൈനാര്‍, മാതാവ്: ഫാത്വിമ, സഹോദരങ്ങള്‍: ഫസലുറഹ് മാന്‍, ഫര്‍സാന.

Keywords: News, World, Gulf, Saudi Arabia, Malayali, Expatriate, Obituary, Road Accident, Jafar, Malappuram Native, Malappuram, Kerala News, Gulf News, Top-Headlines, Saudi: Malayali expatriate died in road accident.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia