city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയിലെ ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്ക് പിന്തുണ നല്‍കും: സൗദി കെ എം സി സി

റിയാദ്: (www.kasargodvartha.com 26.04.2020) കാസര്‍കോട് ജില്ലയിലെ ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്ക് പിന്തുണ നല്‍കുമെന്ന് സൗദി കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. കോവിഡ് 19 കാലത്തെ പ്രത്യേക സാഹചര്യത്തില്‍ സൂം ആപ്പ് പ്ലാറ്റ്‌ഫോമിലൂടെ പ്രസിഡണ്ട് അന്‍വര്‍ ചേരങ്കൈയുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച പ്രഥമ യോഗം മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

മഞ്ചേശ്വരം മണ്ഡലത്തില്‍ വിപുലമായ സാധ്യതകളുമായി ആരോഗ്യരംഗത്ത് ഇടപെടാന്‍ സര്‍ക്കാരിനു മുന്നില്‍ പദ്ധതികള്‍ സമര്‍പ്പിച്ചതായി എം.എല്‍.എ അറിയിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ താലൂക്കാശുപത്രിയില്‍ 20 യൂണിറ്റുകളുമായി ഡയാലിസിസ് കേന്ദ്രം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കുമ്പള ഗവ. ആശുപത്രിയെ കാന്‍സര്‍ നിര്‍ണയ ആശുപത്രിയാക്കി ഉയര്‍ത്തുന്നതിനും സര്‍ക്കാറില്‍ ശക്തമായ ഇടപെടല്‍ നടത്തിയതായി എം.എല്‍.എ അറിയിച്ചു.
കാസര്‍കോട് ജില്ലയിലെ ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്ക് പിന്തുണ നല്‍കും: സൗദി കെ എം സി സി

കാസര്‍കോട് ജില്ലയുടെ സുസ്ഥിരമായ വികസനത്തിന് കെ എം സി സി ഉള്‍പെടെ പ്രവാസികളുടെ കുട്ടായ്മയുടെ സഹായം ആവശ്യമാണെന്നും എം സി ഖമറുദ്ദീന്‍ പറഞ്ഞു. പ്രവാസികളുടെ ആവലാതികളും ഈ അസന്നിഗ്ധ ഘട്ടത്തില്‍ നാട്ടിലുള്ള പ്രവാസികളുടെ കുടുംബാംഗങ്ങളുടെ പ്രയാസങ്ങളും നേതാക്കള്‍ എം എല്‍ എയുമായി ചര്‍ച്ച ചെയ്തു.

അബ്ദുല്ല ഹിറ്റാച്ചിയുടെ ഖിറാഅത്തോടെ അരംഭിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഖാദര്‍ അണങ്കൂര്‍ സ്വാഗതം പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള സംസാരിച്ചു. ഷംസു പെരുമ്പട്ട നന്ദി പറഞ്ഞു.


Keywords:  Saudi Arabia, Gulf, News, KMCC,Kasaragod, Health, Education, Saudi KMCC on Development of Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia