city-gold-ad-for-blogger

രാജ്യത്തുടനീളം മഴയ്ക്കു വേണ്ടി നിസ്‌കരിക്കാന്‍ സൗദി രാജാവിന്റെ ആഹ്വാനം

റിയാദ്: (www.kasargodvartha.com 05.11.2017) രാജ്യത്തുടനീളം മഴയ്ക്കു വേണ്ടി നിസ്‌കരിക്കാന്‍ സൗദി രാജാവിന്റെ ആഹ്വാനം. അടുത്ത തിങ്കളാഴ്ച മഴക്ക് വേണ്ടിയുള്ള നിസ്‌കാരം നിര്‍വ്വഹിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തത്. അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.

പ്രസ്താവനയുടെ പൂര്‍ണ രൂപം ഇങ്ങനെ: 'മുഹമ്മദ് നബി (സ)യുടെ ചര്യയുടെ അടിസ്ഥാനത്തില്‍ അടുത്ത തിങ്കളാഴ്ച (1439 സഫര്‍ 17) രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും മഴക്കു വേണ്ടിയുള്ള നിസ്‌കാരം നിര്‍വ്വഹിക്കാന്‍ ഇരു ഹറമുകളുടെയും സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ആവശ്യപ്പെടുന്നു. മുഴുവന്‍ ആളുകളും പശ്ചാത്താപവും പാപമോചനവും അധികരിപ്പിക്കുകയും അല്ലാഹുവിലേക്ക് മടങ്ങുകയും ചെയ്യട്ടെ.

ദൈവദാസന്‍മാരോട് നന്മയില്‍ വര്‍ത്തിക്കുകയും ഐശ്ചിക കര്‍മങ്ങളും ദാനധര്‍മങ്ങളും നമസ്‌കാരവും ദിക്റുകളും വര്‍ദ്ധിപ്പിക്കുകയും ചെയ്യട്ടെ. ദൈവദാസന്‍മാര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും അവരുടെ പ്രയാസങ്ങള്‍ ദുരീകരിച്ചു കൊടുക്കുകയും ചെയ്യട്ടെ. അല്ലാഹു നമുക്ക് ആശ്വാസം നല്‍കുകയും നാം പ്രതീക്ഷിക്കുന്നത് എളുപ്പമാക്കി തരികയും ചെയ്തേക്കാം. സാധ്യമാകുന്നവരെല്ലാം പ്രവാചകന്റെ ചര്യ പ്രായോഗികമാക്കിയും ദൈവീക സഹായത്തിന്റെ ആവശ്യം പ്രകടിപ്പിച്ചും നമസ്‌കാരം നിര്‍വഹിക്കുകയും നന്നായി പ്രാര്‍ഥിക്കുകയും ചെയ്യണം.

അല്ലാഹു തന്റെ അടിമകളില്‍ വളരെയേറെ പ്രാര്‍ത്ഥിക്കുന്നവരെയും നിരന്തരം പ്രാര്‍ത്ഥിക്കുന്നവരെയും ഇഷ്ടപ്പെടുന്നു. നാടിനോടും ആളുകളോടും കരുണ കാണിക്കാനും പ്രാര്‍ത്ഥനക്കുത്തരം നല്‍കാനും സര്‍വശക്തനായ അല്ലാഹുവിനോട് ഞങ്ങള്‍ തേടുന്നു'.

രാജ്യത്തുടനീളം മഴയ്ക്കു വേണ്ടി നിസ്‌കരിക്കാന്‍ സൗദി രാജാവിന്റെ ആഹ്വാനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Gulf, news, Saudi Arabia, Top-Headlines, Saudi King's summoning notice for Rain pray

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia