കോവിഡ് 19; സൗദി പൗരന്മാര്‍ക്ക് വിദേശത്തേക്ക് യാത്ര ചെയ്യാന്‍ 2 ഡോസ് കുത്തിവെപ്പ് നിര്‍ബന്ധമാക്കി
ജിദ്ദ: (www.kasargodvartha.com 19.07.2021) സൗദി പൗരന്മാര്‍ക്ക് വിദേശത്തേക്ക് യാത്ര ചെയ്യാന്‍ കോവിഡ് 19 വാക്‌സിന്‍ രണ്ട് ഡോസ് നിര്‍ബന്ധമാക്കി. 2021 ഓഗസ്റ്റ് ഒമ്പത് മുതലാണ് രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാന്‍ രണ്ട് ഡോസും എടുത്തിരിക്കല്‍ നിര്‍ബന്ധമാക്കുന്നത്. ആരോഗ്യ മന്ത്രാലയം ശിപാര്‍ശ ചെയ്യുന്ന പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ക്ക് അനുസൃതമായും കോവിഡ് നിയന്ത്രിക്കാനുള്ള പരിശ്രമത്തിന്റെയും തുടര്‍ചയായാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം 12 വയസിന് താഴെയുള്ളവരെയും കോവിഡ് ബാധിച്ച് മുക്തി നേടിയ ശേഷം ആറ് മാസം കഴിഞ്ഞവരെയും കോവിഡ് ബാധിച്ച് ഒരു ഡോസ് എടുത്തവരെയും പുതിയ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 12 വയസിന് താഴെയുള്ളവര്‍ക്ക് രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാന്‍ സൗദി സെന്‍ട്രല്‍ ബാങ്ക് അംഗീകരിച്ച കോവിഡ് അപകട ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാണ്.
Keywords: Jeddah, News, Gulf, World, Top-Headlines, COVID-19, Health, Vaccinations, Saudi citizens must have two Covid-19 vaccine doses to travel abroad