സൗദി അഖബ കടലില്‍ വന്‍ മയക്കുമരുന്ന് വേട്ട, രണ്ടു ഈജിപ്തികാരടക്കം നാലുപേര്‍ പിടിയില്‍
Apr 24, 2018, 13:34 IST
റിയാദ്:(www.kasargodvartha.com 24/04/2018) സൗദി തബൂക്കിനടുത്ത് അഖബ കടലില്‍ വന്‍ മയക്കുമരുന്ന് വേട്ട. 28 ലക്ഷത്തിലേറെ ആംഫിറ്റമിന്‍ ഗുളികകളും ഒന്നരകിലോ കറുപ്പുമാണ് പിടിച്ചത്. സൗദി തീരം തേടി ബോട്ടിലെത്തിയ സംഘത്തെ പിടികൂടുകയും വന്‍ മയക്കുമരുന്ന് ശേഖരം കണ്ടുകെട്ടുകയും ചെയ്തു. പിടിച്ചെടുത്ത കറുപ്പ് അധോലോക വിപണിയില്‍ വന്‍ വിലവരുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബോട്ടിലുണ്ടായിരുന്ന രണ്ടു ഈജിപ്തുകാരെയും കരയില്‍ കാത്തുനിന്ന രണ്ടു സൗദി പൗരന്‍മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
സൗദി നാവിക അതിര്‍ത്തി കടന്നെത്തിയ ബോട്ടിനെ തീരസംരക്ഷണസേന പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്ന് അതിര്‍ത്തി രക്ഷാസേന വക്താവ് കേണല്‍ സാഹിര്‍ ബിന്‍ മുഹമ്മദ് അല്‍ഹാര്‍ബി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Riyadh, Gulf, Top-Headlines, Saudi, Saudi Border Guards foil attempt to smuggle drugs by boat