Accident | സഊദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
Dec 10, 2022, 06:24 IST
റിയാദ്: (www.kasargodvartha.com) സഊദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി ശന്‍ഫീദാണ് (23) മരിച്ചത്. മദീനയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ജിദ്ദ റോഡിലെ ഉതൈമിലാണ് അപകടം. വെള്ളിയാഴ്ച പുലര്‍ചെ ജിദ്ദയില്‍നിന്ന് റൊട്ടിയുമായി മദീനയിലേക്ക് പോയ ശന്‍ഫീദ് പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ചാണ് മരിച്ചത്.
ചെര്‍പ്പുളശ്ശേരി കാക്കാതോട് പാലം പാറയില്‍ ശംസുദ്ദീന്‍-ഖദീജ ദമ്പതികളുടെ മകനാണ് ശന്‍ഫീദ്. അവിവാഹിതനാണ്. ഒരു വര്‍ഷം മുമ്പാണ് സഊദിയിലെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദിയില്‍തന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Riyadh, News, Gulf, World, Accident, Death, Saudi Arabia: Youth died in road accident.







