Accident | സഊദിയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നില്‍ കാറില്‍ നിന്ന് ഇറങ്ങുന്നതിനിടെ വാഹനമിടിച്ചു; പ്രവാസി വനിതയ്ക്ക് ദാരുണാന്ത്യം
റിയാദ്: (www.kasargodvartha.com) സഊദി അറേബ്യയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നില്‍ കാറില്‍ നിന്ന് ഇറങ്ങുന്നതിനിടെ വാഹനമിടിച്ച് പ്രവാസി വനിതയ്ക്ക് ദാരുണാന്ത്യം. സ്ത്രീകളുടെ തയ്യല്‍ കടയിലെ ജീവനക്കാരിയായ സുഡാനി വനിതയാണ് മരിച്ചതെന്നാണ് റിപോര്‍ട്. പടിഞ്ഞാറന്‍ പ്രവിശ്യയിലെ തായിഫിലാണ് സംഭവം.
ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കാറില്‍ നിന്ന് ഇറങ്ങുന്നതിനിടെ അമിത വേഗത്തിലെത്തിയ പികപ് വാന്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സഹപ്രവര്‍ത്തകരെല്ലാം ഇറങ്ങിക്കഴിഞ്ഞ ശേഷം അവസാനമായി കാറില്‍നിന്ന് ഇറങ്ങുന്നതിനിടെയാണ് ഇവരെ പികപ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ ദൂരേക്ക് തെറിച്ചുവീഴുകയും സംഭവസ്ഥലത്തുവച്ച് തന്നെ മരണം സംഭവിക്കുകയുമായിരുന്നുവെന്നും റിപോര്‍ടുകള്‍ പറയുന്നു.
അപകടമുണ്ടാക്കിയ പികപ് പിന്നീട് സൈന്‍ ബോര്‍ഡിലും ഡിവൈഡറിലെ തെരുവുവിളക്ക് കാലിലും ഇടിച്ച് നിന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Keywords: Riyadh, news, Gulf, World, Saudi Arabia, Accident, Woman, Car, Saudi Arabia: Woman died in road accident.