city-gold-ad-for-blogger

Arrested | സഊദി അറേബ്യയില്‍ 126 കിലോ ലഹരി മരുന്ന് ശേഖരവുമായി 2 ഇന്‍ഡ്യക്കാര്‍ പിടിയില്‍

അബഹ (സഊദി അറേബ്യ): (www.kasargodvartha.com) വന്‍ മയക്കുമരുന്ന് ശേഖരവുമായി രണ്ടു ഇന്‍ഡ്യക്കാരെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. അസീറില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘത്തില്‍ പെട്ടവരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപോര്‍ട്. സംഘത്തിന്റെ പക്കല്‍ നിന്ന് 126 കിലോ മയക്കുമരുന്നാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തുടര്‍ന്നുള്ള നിയമ നടപടികള്‍ക്കായി പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ലഹരിമരുന്ന് കടത്ത്, മയക്കുമരുന്ന് വിതരണം തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

995 എന്ന നമ്പറിലും ഇ-മെയില്‍ വഴിയും ജെനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോടിക്സ് കണ്‍ട്രോളില്‍ ബന്ധപ്പെട്ടും ലഹരിമരുന്ന് പ്രതികളെ കുറിച്ച് അധികാരികളെ അറിയിക്കാവുന്നതാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ രഹസ്യമായി കൈകാര്യം ചെയ്യുമെന്നും സുരക്ഷാ വകുപ്പുകള്‍ വ്യക്തമാക്കി.

Arrested | സഊദി അറേബ്യയില്‍ 126 കിലോ ലഹരി മരുന്ന് ശേഖരവുമായി 2 ഇന്‍ഡ്യക്കാര്‍ പിടിയില്‍



Keywords: News, Gulf, Gulf-News, Top-Headlines, Police-News, Saudi Arabia News, Riyadh News, Indians, Arrested, Drugs, Narcotics Control, General Directorate, Smuggle, Seized, Saudi Arabia: Two Indians arrested with 126 kg of drugs.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia