city-gold-ad-for-blogger

Accident | സഊദിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; 2 പേര്‍ മരിച്ചു

റിയാദ്: (www.kasargodvartha.com) സഊദിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ടുണ്ട്. മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്. ഞായറാഴ്ച വെകിട്ട് ജിസാന്‍ മേഖലയിലെ സ്വാബിയയില്‍ മബൂജ് സിഗ്‌നലിലേക്ക് കയറിയ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

അഞ്ചുപേരുടെ പരിക്കുകള്‍ മിതമായ നിലയിലാണെന്നും ഏഴുപേരുടെ പരുക്കുകള്‍ നിസാരമാണെന്നും ജിസാന്‍ മേഖല റെഡ് ക്രസന്റ് അതോറിറ്റി അറിയിച്ചു. സംഭവസ്ഥലത്ത് കുതിച്ചെത്തിയ റെഡ് ക്രസന്റ് വിഭാഗം ത്വരിത ഗതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതായി ജിസാന്‍ മേഖലയിലെ റെഡ് ക്രസന്റ് അതോറിറ്റി ശാഖ ഡയറക്ടര്‍ ജനറല്‍ ഡോ. ആദില്‍ അബ്ദു അരീഷി വ്യക്തമാക്കി.

 Accident | സഊദിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; 2 പേര്‍ മരിച്ചു

Keywords: Riyadh, news, Gulf, World, Top-Headlines, Accident, Death, Injured, Saudi Arabia: Two died in mini bus and car collision. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia