city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൗദി അറേബ്യയിൽ സാമൂഹിക ഒത്തുചേരലുകൾക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും

റിയാദ്: (www.kasargodvartha.com 11.08.2021) കോവിഡ് ഭീഷണി പൂർണമായും അകലാത്തതിനാൽ സൗദി അറേബ്യയിൽ ഏർപെടുത്തിയ സാമൂഹിക ഒത്തുചേരലുകൾക്കുള്ള വിലക്ക് തുടരും. രാജ്യത്തെ മുഴുവനാളുകൾക്കും വാക്സിനേഷൻ പൂർത്തിയാകാത്തത് കൊണ്ടാണ് സാമൂഹിക സംഗമങ്ങൾക്കുള്ള വിലക്ക് തുടരുന്നത്.

കല്യാണ മണ്ഡപം, ഓഡിറ്റോറിയം പോലുള്ള സ്ഥലങ്ങളിലെ ഒത്തുചേരലുകൾ അനുവദിക്കില്ലെന്ന് നഗരവികസന, ഗ്രാമകാര്യ, പാർപിട മന്ത്രാലയം അറിയിച്ചു. ഇത്തരം ഒത്തുചേരലുകൾ കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണമാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം തുടരുന്നത്. വൃദ്ധരും കുട്ടികളും ഇത്തരം പരിപാടികളിൽ പങ്കെടുക്കുമെന്നതിനാൽ ഇവരിലേക്ക് എളുപ്പത്തിൽ രോഗം പടരാൻ ഇതു കാരണമാകും.

സൗദി അറേബ്യയിൽ സാമൂഹിക ഒത്തുചേരലുകൾക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും

സാമൂഹിക വ്യാപനത്തിലൂടെയാണ് കൂടുതൽ പേർക്കും രോഗം ബാധിച്ചത്. രാജ്യത്ത് ഭൂരിഭാഗം പേരും ഇപ്പോഴും വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടില്ലെന്നതും വിലക്ക് തുടരാൻ കാരണമാണ്. അതേസമയം കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പരിപാടികൾ നടത്തിയാൽ ശിക്ഷാനടപടികൽ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Keywords:  News, Gulf, Saudi Arabia, COVID-19, Corona, World,  wedding hall gatherings, Saudi Arabia to continue ban on wedding hall gatherings.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia