Found Dead | സഊദിയില്‍ തമിഴ്‌നാട് സ്വദേശി മരിച്ച നിലയില്‍
May 3, 2023, 13:37 IST
റിയാദ്: (www.kasargodvartha.com) പ്രവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശി മേനന്‍ മുത്തുമാരി(47)യെയാണ് ജുബൈലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മീന്‍പിടിത്ത തൊഴിലാളിയായിരുന്നു മുത്തുമാരി.
പുതിയ വിസയില്‍ ആറ് മാസം മുമ്പാണ് അദ്ദേഹം ജോലിക്കെത്തിയത്. പൊലീസെത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുന്നു.
Keywords: Saudi Arabia, News, Gulf, World, Top-Headlines, Found dead, Death, Saudi Arabia: Tamil Nadu native found dead in Jubail.