LPG Price | സഊദിയില്‍ പാചകവാതക വിലയില്‍ വര്‍ധനവ്
റിയാദ്: (www.kasargodvartha.com) സഊദിയില്‍ പാചകവാതക വില കൂട്ടി. സിലിന്‍ഡര്‍ നിറക്കുന്നതിനുള്ള നിരക്ക് 17.50 റിയാലില്‍ നിന്ന് 18.85 റിയാലാക്കി ഉയര്‍ത്തി. നാഷനല്‍ ഗ്യാസ് ആന്‍ഡ് ഇന്‍ഡസ്ട്രിയലൈസേഷന്‍ കമ്പനിയായ 'ഗ്യാസ്‌കോ' കസ്റ്റമര്‍ കെയര്‍ വിഭാഗമാണ് ഗ്യാസ് സിലിന്‍ഡര്‍ റീഫില്‍ ചെയ്യുന്നതിന് മൂല്യവര്‍ധിത നികുതി ഉള്‍പെടെ 18.85 റിയാലാക്കിയതായി അറിയിച്ചത്.
അതേസമയം, വിതരണ സ്റ്റേഷനുകളില്‍ നിന്ന് വില്‍പന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ഫീസ് ഇതിലുള്‍പെടില്ല. മണ്ണെണ്ണ ലിറ്ററിന് 0.81 റിയാലായും ഉയര്‍ത്തി. എല്‍പിജി മണ്ണെണ്ണ വിലകള്‍ പുനര്‍ നിര്‍ണയിക്കുക വര്‍ഷം തോറുമാണ്. ജൂണ്‍ 11 മുതല്‍ ദ്രവീകൃത ഗ്യാസ് മണ്ണെണ്ണ ഉല്‍പന്നങ്ങളുടെ വിലയില്‍ മാറ്റമുണ്ടാകുമെന്നു സഊദി അരാംകോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Keywords: Riyadh, news, Gulf, World, Top-Headlines, Price, Business, Saudi Arabia raises LPG prices to 18.85 riyals.