city-gold-ad-for-blogger

Heavy Rain | കനത്ത മഴ: ജിദ്ദയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് അധികൃതര്‍

റിയാദ്: (www.kasargodvartha.com) ജിദ്ദയില്‍ ഉണ്ടായ കനത്ത മഴയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് അധികൃതര്‍. നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിനും നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ദുരന്തബാധിതര്‍ക്ക് അപേക്ഷിക്കാം. ജിദ്ദ മുനിസിപാലിറ്റി വക്താവ് മുഹമ്മദ് ഉബൈദ് അല്‍ ബഖ്മി ആണ് ഇക്കാര്യം അറിയിച്ചത്. 

വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ 179 മിലി മീറ്റർ (Millimeter) മഴയാണ് ജിദ്ദയില്‍ പെയ്തത്. താഴ്ന്ന പല പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിനടിയിലാക്കി. മഴക്കെടുതിയില്‍ രണ്ട് മരണവും റിപോര്‍ട് ചെയ്തിരുന്നു. നൂറു കണക്കിനു കാറുകളും വെള്ളത്തിലായിരുന്നു. റോഡില്‍ കുടുങ്ങിക്കിടക്കുന്നവരെ ചെറിയ ബോടുകളുമായി (Small Boats) സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി.

Heavy Rain | കനത്ത മഴ: ജിദ്ദയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് അധികൃതര്‍

Keywords: Riyadh, news, Gulf, World, Top-Headlines, Rain, Saudi Arabia offers compensation for Jeddah flood damage.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia