Died | ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടെ മലയാളി വനിത വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
Mar 15, 2023, 07:37 IST
റിയാദ്: (www.kasargodvartha.com) ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടെ മലയാളി വനിത ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇടുക്കി അടിമാലി മുതുവാന്‍കുടി അറക്കല്‍ വീട്ടില്‍ മീരാന്‍ മുഹമ്മദിന്റെ ഭാര്യ ഹലീമ (65) ആണ് മരിച്ചത്. ഫെബ്രുവരി 28ന് അടിമാലി അഖ്സ ഉംറ സര്‍വീസിന് കീഴില്‍ എത്തിയതായിരുന്നു ഹലീമ ഉള്‍പെട്ട സംഘം.
നാട്ടിലേക്ക് പോകുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില്‍ വച്ച് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വിമാനത്താവളത്തില്‍ വച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി.
Keywords: Riyadh, News, Gulf, World, Top-Headlines, Death, Saudi Arabia: Malayali woman died and collapsed at Jeddah airport.