Gold Medal | സഊദി ഗെയിംസ് ബാഡ്മിന്‍ണ്‍ സിംഗിള്‍സ്; സ്വര്‍ണ മെഡലും 10 ലക്ഷം റിയാല്‍ സമ്മാനത്തുകയും സ്വന്തമാക്കി ഇന്‍ഡ്യക്കാരന്‍
റിയാദ്: (www.kasargodvartha.com) സഊദി ഗെയിംസ് ബാഡ്മിന്‍ണ്‍ സിംഗിള്‍സ് പുരുഷ വിഭാഗത്തില്‍ സ്വര്‍ണ മെഡലും 10 ലക്ഷം റിയാല്‍ (ഏകദേശം രണ്ട് കോടി 20 ലക്ഷം രൂപ) സമ്മാനത്തുകയും സ്വന്തമാക്കി ഇന്‍ഡ്യക്കാരന്‍. ഹൈദരാബാദ് സ്വദേശിയും റിയാദ് മിഡിലീസ്റ്റ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ 11-ാം ക്ലാസ് വിദ്യാര്‍ഥിയുമായ ശൈഖ് മെഹദ് ശായാണ് തിളക്കമാര്‍ന്ന വിജയം നേടിയത്.
വ്യാഴാഴ്ച രാത്രി റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ടറിന് സമീപമുള്ള മെഹ്ദി സ്റ്റേഡിയത്തിലായിരുന്നു മത്സരം. റിയാദില്‍ ഒരു കംപനിയില്‍ എന്‍ജിനീയറായ ശാഹിദ് ശൈഖാണ് ശൈഖ് മെഹദ് ഷായുടെ പിതാവ്. കുട്ടിക്കാലം മുതല്‍ റിയാദിലുള്ള മെഹദ് എട്ടാം വയസില്‍ കൈയ്യിലെടുത്തതാണ് ബാറ്റ്. അന്ന് മുതല്‍ കടുത്ത പരിശീലനത്തിലായിരുന്നു. സഊദിയിലും ദേശീയ ഗെയിംസ് വരുമെന്നും അതില്‍ തന്നെ മത്സരിക്കാന്‍ അവസരം കിട്ടുമെന്നും ഒരിക്കലും ഈ 16കാരന്‍ കരുതിയതല്ല.
അതേസമയം ബാഡ്മിന്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡലും 10 ലക്ഷം റിയാല്‍ സമ്മാന തുകയും നേടിയത് കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും റിയാദിലെ മിഡിലീസ്റ്റ് ഇന്‍ര്‍നാഷനല്‍ ഇന്‍ഡ്യന്‍ സ്‌കുളിലെ 11-ാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഖദീജ നിസയാണ്.
Keywords: Riyadh, news, Gulf, World, Top-Headlines, Student, Sports, Prize, Saudi Arabia | Hyderabad native won gold medal in saudi games badminton singles.