city-gold-ad-for-blogger

Murder Case | കൊലപാതക കേസ്: സഊദിയില്‍ 4 പേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: (www.kasargodvartha.com) കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട നാലുപേരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം. സഊദി പൗരനായ സ്വാലിഹ് ബിന്‍ സഈദ് അല്‍ ആമിരിയെ കൊലപ്പെടുത്തിയ കേസിലാണ് നാല് സ്വദേശികളുടെ ശിക്ഷ അല്‍ ബാഹയില്‍ നടപ്പാക്കിയത്.

പൊലീസ് പറയുന്നത്: സ്വാലിഹ് ബിന്‍ സഈദ് അല്‍ ആമിരിയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രതികള്‍ ഫ്‌ലാറ്റില്‍ കയറി. തുടര്‍ന്ന് രക്ഷപ്പെടാനായി അയാള്‍ ജനലിലൂടെ താഴേക്ക് ചാടിയപ്പോള്‍ നിലത്ത് തലയടിച്ചു വീണു. ഇതിന് പിന്നാലെ സ്വാലിഹിനെ പ്രതികള്‍ കാറിന്റെ ഡികിയില്‍ കയറ്റി വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു.

Murder Case | കൊലപാതക കേസ്: സഊദിയില്‍ 4 പേരുടെ വധശിക്ഷ നടപ്പാക്കി

മര്‍ദനത്തിന് ശേഷം വിവസ്ത്രനാക്കി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് യുവാവ് അവിടെ കിടന്ന് മരിക്കുകയായിരുന്നു. കേസ് അന്വേഷിച്ച സുരക്ഷാ വിഭാഗം നാല് പ്രതികളെയും അറസ്റ്റ് ചെയ്തു. നടപടികള്‍ പൂര്‍ത്തിയാക്കി കേസ് കോടതിയിലെത്തി. വിചാരണയ്‌ക്കൊടുവില്‍ സ്‌പെഷ്യല്‍ കോടതി നാല് പ്രതികള്‍ക്കും വധശിക്ഷ വിധിക്കുകയായിരുന്നു.

Keywords: Riyadh, news, Gulf, World, Top-Headlines, Saudi Arabia, case, Police, Crime, Saudi Arabia: Four persons convicted of murder were executed.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia