Visit Visa | സഊദിയില്‍ സന്ദര്‍ശന വിസകളുടെ കാലാവധി 3 മാസമാക്കി
റിയാദ്: (www.kasargodvartha.com) സഊദി അറേബ്യയില്‍ സന്ദര്‍ശന വിസകളുടെ കാലാവധി മൂന്ന് മാസമാക്കി. സഊദി മന്ത്രിസഭയാണ് ഏതാവശ്യത്തിനുമുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശന വിസകളുടെ കാലാവധിയില്‍ ഭേദഗതി ചെയ്തത്. അതേസമയം സന്ദര്‍ശന ആവശ്യത്തോടെയുള്ള ട്രാന്‍സിറ്റ് വിസാ കാലാവധിയും ഭേദഗതി ചെയ്ത് മൂന്ന് മാസമാക്കിയിട്ടുണ്ടെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
ട്രാന്‍സിറ്റ് വിസയില്‍ രാജ്യത്ത് തങ്ങാന്‍ കഴിയുന്ന കാലം 96 മണിക്കൂറാണ്. ട്രാന്‍സിറ്റ് വിസയ്ക്ക് ഫീസില്ല. സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ റിയാദ് അല്‍ യെമാമ കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് സന്ദര്‍ശന വിസാ കാലാവധിയിലും ട്രാന്‍സിറ്റ് വിസാ ഘടനയിലും ഭേദഗതികള്‍ വരുത്തിയത്.
Keywords: Riyadh, news, Gulf, World, Top-Headlines, visit, Saudi Arabia extends validity of single entry visit visas to 3 months.







