കോവിഡ് 19; സൗദിയില്‍ നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക് കൂടി നീട്ടി
റിയാദ്: (www.kasargodvartha.com 14.02.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ ഏര്‍പ്പെടുത്തിയ വിവിധ നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക് കൂടി നീട്ടി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്കിട്ടുണ്ട്. പാഴ്സലുകള്‍ മാത്രമേ അനുവദിക്കൂ. ആള്‍ക്കൂട്ടം പാടില്ല.
പൊതുപരിപാടികള്‍ക്കുള്ള വിലക്ക് തുടരും. സിനിമ ശാലകളും വിനോദ കേന്ദ്രങ്ങളും അടച്ചിടുന്നതും തുടരും. ഫെബ്രുവരി മൂന്നിന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 10 ദിവസത്തേക്കുള്ള നിയന്ത്രണ കാലാവധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ഞായറാഴ്ച രാത്രി 10 മണി മുതല്‍ അടുത്ത 20 ദിവസത്തേക്ക് കൂടി നീട്ടിയത്.
Keywords: Riyadh, news, Gulf, World, Top-Headlines, COVID-19, Saudi Arabia extends COVID-19 restrictions for 20 days